News

അക്ഷരമറിയാത്ത സ്ത്രീയെ കബളിപ്പിച്ച് വീടു വിറ്റു: റിയൽ എസ്‌റ്റേറ്റ് ഏജന്റ് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോടതി

അബുദാബി: അക്ഷരമറിയാത്ത സ്ത്രീയെ കബളിപ്പിച്ച് വീടു വിറ്റ റിയൽ എസ്റ്റേറ്റ് ഏജന്റ് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് കോടതി. 33 ലക്ഷം ദിർഹം (6.8 കോടി രൂപ) സ്ത്രീയ്ക്ക് നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്. അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: കേസ് കെട്ടിച്ചമച്ചത്, ഞാൻ ഇന്നസെന്റ് ആണ്: ജാമ്യത്തിലിറങ്ങിയ വിസ്മയ കേസിലെ പ്രതി കിരൺ കുമാറിന് പറയാനുള്ളത്

യുവതിയിൽ നിന്ന് മുക്ത്യാർ എടുത്തശേഷം വസ്തു വിൽപ്പന നടത്തിയ ഏജന്റ് പിന്നീട് സ്ത്രീയ്ക്ക് പണം നൽകാൻ തയ്യാറായില്ല. ഇതോടെയാണ് സ്ത്രീ കോടതിയെ സമീപിച്ചത്. 50 ലക്ഷം ദിർഹം നഷ്ടപരിഹാരവും 12% പലിശയും നൽകണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ കോടതിയെ സമീപിച്ചത്.

Read Also: ശത്രുവര്‍ഗത്തിന്റെ കടന്നാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാൻ കോടിയേരി തന്നെ വേണം: മൂന്നാമതും ജനറൽ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button