KeralaLatest NewsNews

സ്വകാര്യ ബസുകളില്‍ വിവേചനം: വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനം തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. മിക്കപ്പോഴും ബസ് ജീവനക്കാരിൽ നിന്നും മോശമായ അനുഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ജില്ല അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നമ്പരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിർത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക എന്നിങ്ങനെ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരെ പരാതിപ്പെടാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Read Also  :  സംസ്ഥാനത്ത് ഈ വർഷം ആദ്യമായി ന്യൂനമർദ്ദം രൂപംകൊണ്ടു: അഞ്ച് മുതൽ എട്ട് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കുറിപ്പിന്റെ പൂർണരൂപം :

രാജ്യത്തിൻ്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികൾ. കോവിഡ് ദുരിതകാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ ഭൂരിപക്ഷം വിദ്യാർഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാർഥി കൾക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നൽകുന്നുണ്ട്.
എന്നാൽ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരിൽ നിന്നും വിദ്യാർഥികൾക്ക് വളരെ മോശം അനുഭവങ്ങൾ ആണ് ലഭിക്കുന്നത്.

Read Also  :  എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു

ബസ്സിൽ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിർത്തുക..ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക.. ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക.. തുടങ്ങിയവ വിദ്യാർഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷനും നിർദേശിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടർച്ചയായി പരിശോധനകൾ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാർഥികൾക്ക് മേൽപ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങൾ ബസ്സുകളിലുണ്ടായാൽ *
താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്*

Read Also  :   ഇന്ത്യൻ വിദ്യാഭ്യാസ രീതിയിലെ പോരായ്മയുടെ ഇരയാണ് നവീൻ, 97 ശതമാനം മാർക്ക് ഉണ്ടായിട്ടും പ്രവേശനം കിട്ടിയില്ല : പിതാവ്

1. തിരുവനന്തപുരം -9188961001
2. കൊല്ലം – 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ – 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂർ – 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം – 9188961010
11. കോഴിക്കോട് – 9188961011
12. വയനാട്- 9188961012
13. കണ്ണൂർ – 9188961013
14. കാസർഗോഡ് – 9188961014

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button