![](/wp-content/uploads/2022/03/sharkara-dosa.jpg)
പല തരത്തിൽ ദോശകളുണ്ടാക്കാമെങ്കിലും ശർക്കര ദോശ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ശര്‍ക്കര ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള ഈ ദോശ കഴിക്കാൻ കറിയൊന്നും വേണ്ട എന്നതാണ് ഗുണം.
മധുരമുള്ളതു കൊണ്ട് കുട്ടികള്‍ക്കും ഇത് ഏറെ ഇഷ്ടമാകും. പ്രാതലായി മാത്രമല്ല, വൈകിട്ടു കുട്ടികള്‍ക്കു നല്‍കാനും ഇത് തയ്യാറാക്കാവുന്നതാണ്.
ചേരുവകൾ
അരിപ്പൊടി – അരക്കപ്പ്
ഗോതമ്പുപൊടി – 1 കപ്പ്
ശര്‍ക്കര പൊടിച്ചത് – മുക്കാല്‍ കപ്പ്
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
Read Also : മലപ്പുറം സംഭവം: നിതീ കിട്ടിയില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്ന് കെ.സുരേന്ദ്രൻ
തയ്യാറാക്കുന്ന വിധം
ആദ്യം ശര്‍ക്കര ചൂടുവെള്ളത്തില്‍ അലിയിച്ച് അരിച്ചെടുക്കുക. തുടർന്ന്, അരിപ്പൊടി, ഗോതമ്പു പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ കൂട്ടിയിളക്കുക.
ഇതിലേയ്ക്ക് ശര്‍ക്കര അലിയിച്ച വെള്ളം ഒഴിയ്ക്കുക. ഇത് നല്ലപോലെ ഇളക്കുക. വേണമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം. ഒരു ദോശക്കല്ലോ നോണ്‍സ്റ്റിക് പാനോ ചൂടാക്കുക.
പാനിൽ ദോശമാവൊഴിച്ച് പരത്തി വശങ്ങളില് അല്പം എണ്ണ തൂകിക്കൊടുക്കുക. ഇരുവശവും വെന്തു മൊരിയുമ്പോള്‍ വാങ്ങി വയ്ക്കാം. ശർക്കര ദോശ റെഡി.
Post Your Comments