Latest NewsNewsInternational

ചാര പ്രവർത്തനത്തിൽ ഏർപ്പെട്ടു: 12 റഷ്യൻ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി

മാർച്ച് ഏഴിനുളളിൽ രാജ്യം വിടാൻ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു.

വാഷിംഗ്‌ടൺ: 12 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി യുഎസ്. ചാര പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ചാണ് നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കിയത്. യുഎൻ പൊതുസഭയിലാണ് യുഎസ് മിഷൻ വക്താവ് ഒലിവിയ ഡാൽട്ടൺ ഇക്കാര്യം അറിയിച്ചത്. 12പേരും റെസിഡൻസിയുടെ പ്രത്യേകാവകാശങ്ങൾ ദുരുപയോ​ഗം ചെയ്തുവെന്നും നയതന്ത്രജ്ഞരെ യുഎൻ നയതന്ത്ര സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കാനുള്ള നീക്കം കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഒലിവിയ ഡാൽട്ടൺ വ്യക്തമാക്കി.

Read Also: യുക്രൈനിൽ തങ്ങളെ ആക്രമിക്കാതിരിക്കാൻ ഇന്ത്യൻ പതാക ഉയർത്തിയും ഭാരത് മാതാ കീ ജയ് വിളിച്ചും പാകിസ്ഥാൻ വിദ്യാർത്ഥികൾ

അതേസമയം, നടപടി റഷ്യയുടെ തെറ്റായ പ്രവർത്തിക്കെതിരേയുളള പ്രതികരണമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. നമ്മുടെ സ്വന്തം മണ്ണില്‍ നമുക്കെതിരായ ചാരപ്രവര്‍ത്തനം നടത്തുന്നത് ശത്രുതാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാർച്ച് ഏഴിനുളളിൽ രാജ്യം വിടാൻ നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ പറഞ്ഞു. എന്നാൽ, ആ 12 പേരിൽ താൻ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നെബെൻസിയ വ്യക്തമാക്കിയിട്ടില്ല.

shortlink

Post Your Comments


Back to top button