KeralaNewsDevotional

സ്ത്രീ ശാപങ്ങള്‍ പോലും ഇല്ലാതാകുന്നു: ശിവരാത്രി വ്രതത്തിന്റെ പ്രത്യേകതകള്‍

ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം.

ഹൈന്ദവരുടെ ഒരു ആഘോഷമാണ് മഹാശിവരാത്രി. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച്‌ പിതൃക്കളെ പ്രീതിപ്പെടുത്തണം.

കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.

Read Also: യൂറിക് ആസിഡ് വരാതിരിക്കാന്‍ ചെയ്യേണ്ടത്

ശിവഭഗവാന് വേണ്ടി പാര്‍വതി ദേവി ഉറക്കമിളച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഒരു ഐതീഹ്യം. പര്‍വതി ദേവി ഉറക്കം വെടിഞ്ഞതിനാല്‍ ഇതേ ദിവസം ഉറക്കം വെടിഞ്ഞാണ് ഭക്തരും ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി ദിനം ശിവലിംഗ പൂജ പ്രധാനമാണ്. വ്രതം നോല്‍ക്കുന്നവര്‍ അതിരാവിലെ എഴുനേറ്റ് ചൂടുവെള്ളത്തില്‍ കുളിയ്ക്കണം. ക്ഷേത്രത്തിലെത്തി പാലഭിഷേകം തേനഭിഷേകം ,ജലധാര എന്നിവയും ദര്‍ശിക്കണം. ഓം നമ ശിവായ മന്ത്ര ഉരുവിട്ട് ശിവലിംഗത്തെ പൂജിയ്ക്കണം എന്നാണ് വിശ്വാസം.

അരി ആഹാരം വര്‍ജിക്കണം. എന്നാൽ, ധാന്യങ്ങള്‍ മുഴുവന്‍ ഉപേക്ഷിക്കുന്നവരും ഉണ്ട്. ഉള്ളി, വെളുത്തുള്ളി എന്നിവയും വര്‍ജിക്കണം. ശിവക്ഷേത്ര ദര്‍ശനം നടത്തി ക്ഷേത്രത്തില്‍ തന്നെ കഴിഞ്ഞുകൂടുന്നതും ഉത്തമം. പകല്‍ ഉപവാസം നിര്‍ബന്ധമാണ്.

shortlink

Post Your Comments


Back to top button