കീവ്: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ റഷ്യന്‍ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് കനത്ത നഷ്ടമാണെന്ന് യുക്രെയ്ന് സൈന്യം. ഫേസ്ബുക്ക് പേജിലാണ് യുക്രെയ്ന് ഇക്കാര്യം പ്രസ്താവിച്ചത്. സൈനിക-ജനവാസ കേന്ദ്രങ്ങളില്‍ ഒരു പോലെയാണ് റഷ്യന്‍ പട്ടാളക്കാര്‍ ആക്രമിക്കുന്നത്. എങ്കിലും, അവരുടെ ലക്ഷ്യവും പരിശ്രമങ്ങളും പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും യുക്രെയ്ന് സേന പ്രതികരിച്ചു.
Read Also : വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി
യുക്രെയ്ന് ബ്രിഗേഡുകളുടെ പീരങ്കി വെടിവയ്പ്പിലൂടെ നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ചിലധികം റഷ്യന്‍ യുദ്ധവാഹനങ്ങളും അതിനോടൊപ്പമുണ്ടായിരുന്ന റഷ്യന്‍ പട്ടാളക്കാരെയും നശിപ്പിച്ചുവെന്നും യുക്രെയ്ന് അവകാശപ്പെട്ടു. ‘ശത്രു കനത്ത നഷ്ടമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. പ്രചാരണവും യാഥാര്‍ത്ഥ്യവും വ്യത്യസ്തമാണെന്ന് ശത്രുക്കള്‍ മനസിലാക്കുന്നുവെന്നും അധിനിവേശക്കാര്‍ തങ്ങളെ ഭയപ്പെട്ട് തുടങ്ങി’, യുക്രെയ്ന് സായുധസേനയുടെ പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ സൈന്യം ആരംഭഘട്ടത്തേക്കാള് ആക്രമണത്തിന്റെ വേഗതയുടെ തോത് കുറച്ചുവെന്നും യുക്രെയ്ന്റെ കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു.
Post Your Comments