Latest NewsNewsInternational

അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമെന്ന് സെലൻസ്കി: റഷ്യ–യുക്രെയ്ൻ ചർച്ചയിൽ കണ്ണും നട്ട് ലോകം

ബോറിസ് ജോൺസൺ യുദ്ധത്തില്‍ യുക്രൈനുവേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് യു.കെ.സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു.

കീവ്: റഷ്യ-ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതീക്ഷ കൈവിടാതെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി. യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്ന് സെലൻസ്കി പറഞ്ഞു. യുകെ. പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സെലൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്.

ബോറിസ് ജോൺസൺ യുദ്ധത്തില്‍ യുക്രൈനുവേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് യു.കെ.സര്‍ക്കാരിന്റെ വക്താവ് അറിയിച്ചു. അതിനിടെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കുള്ള ശ്രമം സജീവമാണ്. റഷ്യയുമായി ബലാറസിന്റെ അതിര്‍ത്തിയില്‍വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചിട്ടുണ്ട്.

Read Also: പുരുഷന്മാര്‍ പോരാടുന്നത് പോലെ സ്ത്രീകളും പോരാടണം: കയ്യിൽ തോക്കുമേന്തി യുക്രെയിന്‍ എം.പി

അതേസമയം, തലസ്ഥാന നഗരമായ കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി. യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ലെന്നും സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്നും കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു.

 

shortlink

Post Your Comments


Back to top button