ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ രക്ഷാദൗത്യവുമായി എയർ ഇന്ത്യ. ശനിയാഴ്ച എയർ ഇന്ത്യയുടെ പ്രത്യേക വിമാനം രക്ഷാദൗത്യത്തിനായി റൊമാനിയയിലേക്ക് പുറപ്പെടും. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ റൊമാനിയയിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും റൊമാനിയയിലേക്ക് എത്തണമെങ്കിൽ 12 മണിക്കൂർ യാത്ര ചെയ്യണം. റൊമാനിയയുടെ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തും. ഇതിനൊപ്പം മറ്റൊരു വിമാനം ഹംഗറിയിലേക്കും അയക്കാനും എയർ ഇന്ത്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ രീതിയിൽ യുക്രൈനിലുള്ള ഇന്ത്യക്കാരെ മറ്റ് രാജ്യങ്ങളിൽ എത്തിച്ച് നാട്ടിലേക്ക് കൊണ്ടുവരികയാവും ചെയ്യുക.
Read Also : ഉപരോധം വെറും ഉമ്മാക്കി : പുല്ലുവില കൊടുത്ത് പുടിൻ
കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് 20,000-ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിലുള്ളത്. ഇതില്‍ നാലായിരത്തോളം പേരെ മാത്രമാണ് ഇതുവരെ തിരികെയെത്തിച്ചത്. റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുള്ള യുക്രൈനില്‍ നിന്ന് പൗരന്മാരെ തിരികെ എത്തിക്കുക വെല്ലുവിളിയാണ്. ഇവരെ മടക്കിയെത്തിക്കാന്‍ ഊര്‍ജ്ജിതമായ നീക്കങ്ങളാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്നത്.
Post Your Comments