എന്ത് ഭക്ഷണവും നല്ല ചൂടോടെ കഴിക്കണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എന്നാല്‍, ഇത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. അമിതമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നത് ക്യാന്‍സറിനു കാരണമാകുമെന്നാണ് പഠനം പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ചൂടുള്ള ഭക്ഷണമോ വെള്ളമോ എന്ത് കിട്ടിയാലും അല്പമൊന്ന് തണുത്ത ശേഷം കഴിക്കുന്നതാണ് നല്ലതെന്നാണ് പഠനം പറയുന്നത്. തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്നിട്ട് മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ.
ചൂടുള്ള പാനീയങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലെഡ്, പരിസര മലീനീകരണം തുടങ്ങി ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ക്ലാസ് 2 എ പട്ടികയിലാണ്. സ്ഥിരമായി ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാന്‍സര്‍ മൂലം മരിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
Post Your Comments