KeralaLatest NewsNews

‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു’: കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചനവുമായി മമ്മൂട്ടി

ഇന്ന് രാവിലെ എട്ട്‌ മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പൊതുദര്‍ശനത്തിന്‌ വെക്കും.

കോഴിക്കോട്: നടി കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം: ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം’.

അതേസമയം, കലാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധി പേർ കെ. പി.സി ലളിതയുടെ മരണത്തിൽ അനുശോചനവുമായി രംഗത്ത് എത്തി. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ്, അസുഖബാധിതയായി ചികിത്സയിലായിരുന്ന കെ.പി.എ.സി. ലളിത തൃപ്പൂണിത്തുറയിലെ മകന്‍ സി​ദ്ധാ​ര്‍ഥ​ന്‍റെ വസതിയില്‍ അന്തരിച്ചത്. 550ലേറെ സിനിമകളില്‍ വേഷമിട്ട കെ.പി.എ.സി. ലളിത കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സനായിരുന്നു.

Read Also: എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും: ടിഎന്‍ പ്രതാപന്‍

ഇന്ന് രാവിലെ എട്ട്‌ മുതല്‍ 10.30 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി പൊതുദര്‍ശനത്തിന്‌ വെക്കും. സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസരം ഉണ്ടായിരിക്കും. തൃശൂരിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം, സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം വടക്കാഞ്ചേരിയിലെ ‘ഓര്‍മ’ എന്ന വീട്ടിലെത്തിച്ച്‌ നാലു മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.

shortlink

Post Your Comments


Back to top button