മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് തകർപ്പൻ ജയം. ഫ്രഞ്ച് വമ്പന്മാരായ ഒളിംപിക് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അനായാസ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ചെല്‍സിയുടെ ആധിപത്യമായിരുന്നു.
കായ് ഹാവെര്‍ട്‌സിന്റെ ഗോളിലാണ് ചെല്‍സി ആദ്യ ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ സീയെച്ചിന്റെ കോര്‍ണറില്‍ നിന്നായിരുന്നു താരത്തിന്റെ തകർപ്പൻ ഗോള്‍. എന്നാൽ, തൊട്ടുമുമ്പ് ലീഡെടുക്കാനുള്ള സുവര്‍ണാവസരം ഹാവെര്‍ട്‌സ് പാഴാക്കിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെല്‍സി ലീഡെടുത്തു. 63-ാം മിനിറ്റില്‍ മധ്യനിരയില്‍ പന്തുമായി മുന്നേറി എന്‍ഗോളോ കാന്റെ നല്‍കിയ പാസ്
യുവതാരം ക്രിസ്റ്റ്യന്‍ പുലിസിക് പന്ത് വലയിലെത്തിച്ചു.
Read Also:- ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍!
അതേസമയം, വിയ്യറയല്‍ – യുവന്റസ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ഒന്നാം മിനിറ്റില്‍ വിയ്യാറയലിനെ ഞെട്ടിച്ച് യുവന്റസ് ഗോള്‍ നേടി. ഡുസന്‍ ലാഹോവിച്ചാണ് വിയ്യാറയലിന്റെ വല കുലുക്കിയത്. എന്നാല്‍, വിയ്യാറയലിന് സമനില ഗോള്‍ നേടാന്‍ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 66-ാം മിനിറ്റില്‍ ഡാനി പറേജോയാണ് ഗോള്‍ നേടിയത്.
Post Your Comments