ഷിംല: പടക്ക നിര്‍മാണ ശാലയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ഹിമാചല്‍ പ്രദേശിലെ യൂനയിലാണ് അപകടമുണ്ടായത്. യൂനയിലെ ബാതൂ വ്യാവസായിക മേഖലയിലുള്ള പടക്ക നിര്‍മാണ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും വിവിധ ഭാഷാ തൊഴിലാളികളാണെന്നാണ് വിവരം.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments