Latest NewsNewsIndiaCrime

സ്‌കൂളിൽ യൂണിഫോം നിർബന്ധമാക്കണമെന്ന് പറഞ്ഞതിന് ശേഷം നിരന്തരം വധഭീഷണി: ഹർഷയുടെ കൊലപാതകത്തിന് പിന്നിൽ?

ബംഗളൂരു: കര്‍ണാടകയിൽ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ശിവമോഗയില്‍ ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യാണ് കൊല്ലപ്പെട്ടത്. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ശിവമോഗ ജില്ലയിലെ സീഗെഹട്ടി പ്രദേശത്തെ തയ്യൽക്കാരനായിരുന്നു ഹർഷ. അജ്ഞാത സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. അക്രമികൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ ഹർഷയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിന് മുൻപും ഹർഷയ്ക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. അപ്പോഴൊക്കെ ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു.

Also Read:വനിതാ പൊലീസ് ഉദ്യോഗസ്ഥർ ലൈംഗിക ചൂഷണം നേരിടുന്നെന്ന പരാമർശം : ആർ ശ്രീലേഖയ്ക്കെതിരെ പൊലീസ് അസോസിയേഷൻ രംഗത്ത്

അതേസമയം, നിലവിലെ ഹിജാബ് നിരോധനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം നിർബന്ധമാണെന്ന് ഫേസ്ബുക്കി പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കുന്നതിനെതിരെ ഹർഷ ബോധവത്കരണ ക്ളാസുകളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ മുൻപന്തിയിൽ നിന്നിരുന്നു. സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന ഹർഷയുടെ പരസ്യ നിലപാട് നിരവധി പേരെ ചൊടിപ്പിച്ചിരുന്നു. ഇതിന് ശേഷം ഹർഷയ്ക്ക് വധഭീഷണികൾ നിരന്തരം വന്നിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

‘ജയ് റാം, ശ്രീറാം എന്ന് വിളിക്കുന്നത് കൊണ്ട് മാത്രം എന്റെ ഇളയ സഹോദരൻ മരിച്ചു കിടക്കുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. രാത്രി 8.30 ഓടെ ഞങ്ങൾക്ക് ഒരു വീഡിയോ ലഭിച്ചു. ഞങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടു എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. എങ്ങനെയാണ് ആളുകൾ ഇത്ര ക്രൂരത കാണിക്കുന്നതെന്ന് ഊഹിക്കാനാവില്ല. അവർക്ക് കുട്ടികളില്ലേ? എല്ലാ യുവാക്കളോടും, ഹിന്ദുക്കളോടും മുസ്ലീങ്ങളോടും, നിങ്ങളുടെ മാതാപിതാക്കൾക്ക് നല്ല കുട്ടികളായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു’, ഹർഷയുടെ മൂത്ത സഹോദരി പറഞ്ഞു.

Also Read:പിണറായി അധികാരത്തിലേറിയ ശേഷം നടന്നത് 50 രാഷ്ട്രീയ കൊലപാതകങ്ങൾ: ദീപുവിന്റെ കൊലയുടെ ഞെട്ടൽ മാറും മുന്നേ വീണ്ടും..

ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ഗുണ്ടകളാണ് പ്രതികളെന്ന് മവികസന പഞ്ചായത്ത് രാജ് മന്ത്രി കെ. ഈശ്വരപ്പ ആരോപിച്ചു. ‘കോൺഗ്രസ് നേതാക്കൾ ഡി.കെ. ശിവകുമാർ ഷിമോഗയിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിനിടെ വിതരണം ചെയ്ത കാവി ഷാളുകളെ കുറിച്ച് തെറ്റായ പ്രസ്താവനകൾ നൽകിയത് മുസ്ലീം ഗുണ്ടകൾക്ക് ധൈര്യം പകർന്നു, ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല’, ഈശ്വരപ്പ ആരോപിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ പ്രവർത്തകന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടർന്ന് ശിവമോഗയില്‍ ബജ്റംഗദൾ പ്രവർത്തകർ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശിവമോഗ നഗരത്തിലെ സീഗെഹട്ടി മേഖലയില്‍ നാല് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ അണച്ചത്. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ശിവമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും ഒരുദിവസം അടച്ചിട്ടു. ധാരാളം ഭീഷണി കോളുകള്‍ ഹര്‍ഷയ്ക്ക് വന്നിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. പ്രതികളെ ഉടൻ പിടികൂടണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button