ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സൂപ്പർ താരം സെര്‍ജിയോ അഗ്യൂറോ അർജന്റീനിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ് അഗ്യൂറോ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. സ്പാനിഷ് ലീഗിൽ അലാവസനെതിരായ മത്സരത്തിനിടെ ശ്വാസതടസ്സം നേരിട്ട ബാഴ്‌സലോണ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഖത്തര്‍ ലോകകപ്പിനുള്ള ദേശീയ ടീമിന്റെ പരിശീലക സംഘത്തില്‍ താനുണ്ടാവുമെന്ന് അഗ്യൂറോ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. കോച്ച് ലിയോണല്‍ സ്‌കലോണിയുമായും അർജന്റീന ഫുട്ബോൾ അസോസിയേഷനുമായും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും അഗ്യൂറോ അറിയിച്ചു.
Read Also:- തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ പഴത്തൊലി!
1986ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അര്‍ജന്റീന ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ചു കഴിച്ചു. 29 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയാണ് മെസിയും സംഘവും. അര്‍ജന്റീനയ്ക്കു വേണ്ടി 101 മത്സരങ്ങളില്‍ അഗ്യൂറോ കളിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡിയന്റേ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ എന്നീ ക്ലബുകള്‍ക്കായി 786 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അഗ്യൂറോ 427 ഗോള്‍ സ്വന്തം പേരിനൊപ്പം കുറിച്ചിട്ടുണ്ട്.
Post Your Comments