Latest NewsKeralaCinemaMollywoodNewsEntertainment

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല: തന്റെ മരണവാർത്തയിൽ പ്രതികരിച്ച് മാല പാർവതി

താൻ മരണപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി മാലാ പാര്‍വതി. മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല എന്ന് പറഞ്ഞ താരം ‘മാലാ പാര്‍വതിയുടെ മരണത്തിന് കാരണം എന്ത്’എന്ന തലക്കെട്ടോടെ ഇംഗ്ലീഷ് സൈറ്റുകളില്‍ വന്ന ചില വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ കാരണം തനിക്ക് ജോലി നഷ്ടപ്പെടുകയാണെന്നും ഇത് ഗുരുതരമാണെന്നും മാലാ പാര്‍വതി പറയുന്നു. വാട്ട്‌സപ്പില്‍ പ്രൊഫൈല്‍ പിക് മാറിയത് കൊണ്ടാണ് കാസ്റ്റിംഗ് ചെയ്യുന്ന പെണ്‍കുട്ടി തന്നെ വിളിച്ചതെന്നും രണ്ട് പരസ്യത്തിന്റെ ഓഡിഷന്‍ മിസ്സായെന്നും മാലാ കുറിപ്പില്‍ പറഞ്ഞു.

Also Read:ഐപിഎൽ 15ാം സീസൺ: വേദിയും തിയതിയും പ്രഖ്യാപിച്ചു

‘മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല. പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ.വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്.രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി’, മാല പാർവതി വ്യക്തമാക്കി.

അതേസമയം, ഉണ്ണി കൃഷ്ണന്‍ കേന്ദ്രകഥാപാത്രമായ രണ്ടാണ് മാലാ പാര്‍വതിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭീഷ്മപർവ്വം ആണ്മാ പുറത്തിറങ്ങാനുള്ള ചിത്രം. പത്മ, പ്രകാശന്‍, എഫ്.ഐ.ആര്‍, ജ്വാലാമുഖി, പാപ്പന്‍, ഗ്രാന്‍ഡ് മാ എന്നിവയാണ് മാലയുടെ പുതിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button