കട്ടപ്പന: ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പുതുവല്‍ കോളനിയില്‍ രഞ്ജിത് (38) വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെയാണ് ഭാര്യ അന്നൈലക്ഷ്മി (28) അറസ്റ്റിലായത്. കാപ്പിവടി കൊണ്ട് തലയ്ക്കടിച്ചും വള്ളി കഴുത്തില്‍ മുറുക്കിയുമാണ് രഞ്ജിതിനെ കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപിച്ചു വരാറുള്ള ഭര്‍ത്താവ്, തന്റെ ജന്മദിനത്തിലും മര്‍ദ്ദിച്ചതോടെയാണ് തലക്കടിച്ചു കൊലപ്പെടുത്തിയതെന്ന് യുവതി പോലീസിനു മൊഴി നല്‍കി . ഫെബ്രുവരി 6ന് രാത്രി പത്തോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീണു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, മദ്യപിച്ചെത്തുന്ന രഞ്ജിത് ഭാര്യയെയും സ്വന്തം അമ്മയെയും ഉപദ്രവിക്കുന്നതു പതിവായിരുന്നു. അന്നൈലക്ഷ്മിയുടെ ജന്മദിനമായിരുന്ന ഫെബ്രുവരി ആറിനും രഞ്ജിത് വഴക്കുണ്ടാക്കി. തടസ്സം പിടിച്ച സ്വന്തം അമ്മയെയും ഉപദ്രവിച്ചു. ഇതിനിടെ അന്നൈലക്ഷ്മി ഭര്‍ത്താവിനെ പിടിച്ചു തള്ളി. കല്‍ഭിത്തിയില്‍ തലയിടിച്ചു വീണ ഇയാള്‍ എഴുന്നേറ്റിരുന്നപ്പോള്‍ വടി കൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തിയശേഷം പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments