KeralaLatest NewsNews

ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ നവവധു മരിച്ച നിലയിൽ: ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിന്‍ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവില്‍ തേജാലക്ഷ്മി(18)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു.

ഒന്‍പതാം തീയതി രാവിലെ അഞ്ചര മണിയോടെ തേജാലക്ഷ്മിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ ദിവസം തന്നെ ആര്യസമാജത്തില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം നാലരയോടെ ഇരുവരും സ്റ്റേഷനില്‍ ഹാജരാവുകയും പിന്നീട് വരന്റെ ഇയ്യാട്ടുള്ള വീട്ടിലേക്ക് പോവുകയായിരുന്നു എന്നും തേജാലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. വട്ടോളിയിലെ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന തേജാലക്ഷ്മിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ അവിടെനിന്നും സൂത്രത്തില്‍ വാങ്ങിയാണ് വിവാഹ രജിസ്‌ട്രേഷന് വേണ്ടി ജിനു കൃഷ്ണ ഹാജരാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തിൽ ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ധര്‍, താമശ്ശേരി ഡപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പൂർത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരേതനായ സുനിലിന്റെയും ജിഷിയുടേയും മകളാണ് തേജാലക്ഷ്മി. സഹോദരങ്ങള്‍: അക്ഷയ, വിശാല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button