Latest NewsIndia

തിരിച്ചറിയപ്പെടാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കുക : ഭീകരസംഘടനകൾക്ക്‌ നിർദേശവുമായി പാക് ചാരസംഘടനയായ ഐഎസ്ഐ

ന്യൂഡൽഹി: തിരിച്ചറിയപ്പെടാതെ ഇരിക്കാൻ കമ്മ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കുവാൻ ഭീകരസംഘടനകൾക്ക്‌ നിർദ്ദേശം നൽകി പാക് ചാരസംഘടനയായ ഐഎസ്ഐ.

ഇന്ത്യൻ സൈന്യത്തിന്റെ ശ്രദ്ധയിൽ, ഭീകരരുടെ പാകിസ്ഥാൻ ബന്ധം പെട്ടെന്ന് പതിയാതിരിക്കാൻ വേണ്ടിയാണ് കമ്മ്യൂണിസ്റ്റ് പേരുകൾ ഉപയോഗിക്കാൻ ഇന്റർ സർവീസ് ഇന്റലിജൻസ് നിർദേശം നൽകിയത്. ജമ്മുകശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ മേധാവികൾക്കാണ് ഈ നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ‘ലഷ്കർ ഇ ത്വയ്ബ’ പോലുള്ള മതപരമായ പേരുകൾക്ക് പകരം ‘ദ റസിസ്റ്റൻസ് ഫ്രണ്ട്’ പോലെയുള്ള ഏതെങ്കിലും പേരിലേക്ക് മാറാനാണ് ലഭിച്ചിരിക്കുന്ന നിർദേശം എന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ അതും ഇടതുപക്ഷ പേരുകളുള്ളവ വേണം. ഒരു ഭീകര പ്രവർത്തനം നടന്നാൽ, അതിന്റെ പാക് ബന്ധം കണ്ടുപിടിച്ച് ലോകത്തിനു മുന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പാകിസ്ഥാനെ തുറന്നു കാണിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാലാണ് ഇങ്ങനെ ഒരു മുൻകരുതൽ. ഭീകരരായ സ്വന്തം അനുയായികൾക്കും സംഘങ്ങൾക്കും ഇടയിൽ തങ്ങളെ കമ്മ്യൂണിസ്റ്റ് സംഘടനകളായി പരിചയപ്പെടുത്താനും ഐഎസ്ഐ ഭീകര സംഘടനകൾക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് മുതലായ സംഘടനകൾ പാകിസ്ഥാനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതിരിക്കാനും, ഭീകരപ്രവർത്തനങ്ങളിൽ തങ്ങളുടെ നേരിട്ടുള്ള പങ്ക് ലോകം അറിയാതിരിക്കാനും ഒരു കമ്മ്യൂണിസ്റ്റ് മറ ഉപകരിക്കുമെന്ന് പാകിസ്ഥാൻ കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button