തിരുവനന്തപുരം: കേരള സർക്കാരിന്റെ കീഴിൽ 20 ലധികം സ്റ്റാഫുകളാണ് ഒരോ മന്ത്രിമാര്‍ക്കമുള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം എന്ന പേരില്‍ നടക്കുന്നത് പാര്‍ട്ടി റിക്രൂട്ട്‌മെന്റ് ആണെന്നും തനിക്ക് 11 സ്റ്റാഫുകള്‍ മാത്രമായിരുന്നു കേന്ദ്ര മന്ത്രിയായപ്പോള്‍ പോലും ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടി കേഡര്‍മാരെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുകയും രണ്ട് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിട്ട് പുതിയയാളെ നിയമിക്കുന്നു. പിരിച്ച്വിടുന്നവര്‍ക്ക് വെറും രണ്ട് വര്‍ഷത്തെ സേവനത്തിന് ആജീവനാന്തകാലം പെന്‍ഷനും ലഭിക്കുന്നു. സ്റ്റാഫുകളുടെ ശമ്പളത്തിനും പെന്‍ഷനുമായി വലിയ തുകയാണ് ഇത്തരത്തില്‍ ചെലവാവുന്നത്. ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്കെതിരാണ്. ഞാന്‍ ഈ വിഷയം അങ്ങനെ വിടാന്‍ പോവുന്നില്ല. ഈ നിയമലംഘനത്തിനെതിരെ പോരാടും.കേരളത്തിലെ ജനങ്ങളുടെ പണമാണ് ദുരുപയോഗം ചെയ്യുന്നത്’- ഗവര്‍ണര്‍ പറഞ്ഞു.
Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍
കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ മുന്‍ മന്ത്രി എകെ ബാലന്‍ നടത്തിയ പരിഹാസത്തിനും ഗവര്‍ണര്‍ മറുപടി നല്‍കി. ബാലന്‍ ബാലിശമായി പെരുമാറരുതെന്നും പേരിലെ ബാലനില്‍ നിന്നും വളരാന്‍ തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കണ്ട് പഠിക്കണം എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം.
Post Your Comments