Latest NewsKeralaIndiaNews

ചോദ്യം ഇടതുപക്ഷത്തോടാണ്,ഹിജാബ് ക്ലാസിൽ അനുവദിക്കണമെന്ന് പറയുന്ന നിങ്ങൾ എന്തുകൊണ്ട് സ്റ്റുഡന്റ് പൊലീസിന് അത് നിഷേധിച്ചു?

കർണാടകയിൽ ഉഡുപ്പിയിലെ സ്‌കൂളിൽ ആറ് പെൺകുട്ടികൾ ഹിജാബ് ധരിക്കാൻ അനുവാദം ചോദിച്ച് നടത്തിയ സമരം രാജ്യവ്യാപകമായി ഒരു വലിയ പ്രതിഷേധമായി പടരുന്നതിന് മുൻപ് സമാനമായ ഒരു സംഭവം കേരളത്തിലുമുണ്ടായി. കേരളാ പൊലീസിന്‍റെ കീഴിലുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഭിപ്രായം തേടിയ ഹൈക്കോടതിയോട് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്നായിരുന്നു ഇടതുപക്ഷം ഭരിക്കുന്ന സർക്കാർ മറുപടി നൽകിയത്.

എന്നാൽ, ഇതിനു ശേഷമാണ് കർണാടകയിലെ ഹിജാബ് വിഷയം രാജ്യാവ്യാപകമായി ഉയർന്നു വന്നത്. ഈ സാഹചര്യത്തിൽ സ്‌കൂളിൽ ഹിജാബ് അണിയാൻ അനുവദിക്കാത്തത് ഭരണഘടനാലംഘനമാണെന്നും ഹിജാബ് അവരുടെ അവകാശമാണെന്നുമായിരുന്നു കേരളത്തിലെ സി പി എം നേതാക്കന്മാരുടെ വാദം. എന്നാൽ, സ്റ്റുഡന്‍റ് പൊലീസിൽ ഹിജാബ് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ സി പി എം തന്നെയാണ്, കർണാടകയിലെ ഹിജാബിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് എന്ന് തിരിച്ചറിയുമ്പോഴാണ് ഇവരുടെ ഇരട്ടത്താപ്പ് എത്രത്തോളമാണെന്ന് വ്യക്തമാവുക.

Also Read:ലഹരിമാഫിയയ്ക്ക് പിന്നില്‍ സിപിഎമ്മുകാർ, വാര്യംകോട്ടെ ശരത് ചന്ദ്രന്റെ കൊലയിലും രാഷ്ട്രീയമോ?

സംഭവത്തിൽ, സി പി എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മതത്തിന്റെ അവിഭാജ്യ ഘടകമായ ഹിജാബ് ക്ലാസ്മുറികളിൽ അനുവദിക്കണമെന്ന് പറയുന്ന ഇടതുപക്ഷം എന്തുകൊണ്ടാണ് അതേ ഹിജാബ് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് നിഷേധിച്ചുവെന്ന് അദ്ദേഹം ചോദിക്കുന്നു. ഹിജാബ് ധാരണം ഇസ്ലാം മതത്തിലെ അവിഭാജ്യവും പാലിക്കപ്പെടേണ്ടതുമായ ശീലമോ ഭരണഘടനാ വിധേയമായ മതസ്വാതന്ത്ര്യമോ ആണെങ്കിൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലല്ലോ എന്നും ജീവിതത്തിൽ മുഴുവൻ പാലിക്കപ്പെടേണ്ടത് അല്ലെ എന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.

‘ഹിജാബ് ധാരണം ഇസ്ലാം മതത്തിലെ അവിഭാജ്യവും പാലിക്കപ്പെടേണ്ടതുമായ ശീലമോ ഭരണഘടനാ വിധേയമായ മതസ്വാതന്ത്ര്യമോ ആണെങ്കിൽ അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലല്ലോ. ജീവിതത്തിൽ മുഴുവൻ പാലിക്കപ്പെടേണ്ടതാണ്, സിഖുകാരെപ്പോലെ. എങ്കിൽ യൂണിഫോം ആവശ്യമായ എല്ലായിടങ്ങളിലും, എല്ലാ സർവീസുകളിലും, എല്ലാ തൊഴിലുകളിലും അത് കൂടിയേ കഴിയൂ എന്ന സാഹചര്യം ഉണ്ടാകും. എൻസിസി, പൊലീസ്, പട്ടാളം എന്നിവയിൽ ഉൾപ്പടെ. കാരണം സ്കൂളുകളിലും കോളേജുകളിലും മാത്രമല്ലല്ലോ മതസ്വാതന്ത്ര്യം, വസ്ത്രസ്വാതന്ത്ര്യം, മൗലികാവകാശം എന്നിവയുള്ളത്. അപ്പോൾ ചോദ്യം ഇടതുപക്ഷത്തോടാണ്. മതത്തിന്റെ അവിഭാജ്യ ഘടകമായ ഹിജാബ് ക്ലാസ്മുറികളിൽ അനുവദിക്കണമെന്ന് പറയുന്ന നിങ്ങൾ, അതേ ഹിജാബ് എന്തുകൊണ്ട് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് നിഷേധിച്ചു?’, ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:ഈ മരുന്നുകൾ കഴിക്കുന്നത് അമിതമായ മുടികൊഴിച്ചിലിന് കാരണമാകും

അതേസമയം, ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം മറ്റാരും ഉന്നയിച്ചിട്ടില്ല എന്നുമായിരുന്നു ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയത്. കേരളാ പൊലീസിന്‍റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു കുട്ടികളെ എൻറോൾ ചെയ്തുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി. യുവജനോത്സവങ്ങളിൽ അടക്കം വിദ്യാർത്ഥികളെ നിയന്ത്രിക്കാനും കാര്യങ്ങൾ ഏകോപിപ്പിക്കാനും എസ്‍പിസിയിലെ കുട്ടികൾ കാണിച്ച മിടുക്ക് പ്രശംസനീയമാണ്.

കുറ്റ്യാടി ഹയർ സെക്കന്‍ററി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റുഡന്‍റ് കേഡറ്റ് യൂണിഫോം ധരിച്ച് നിൽക്കുന്ന ഫോട്ടോ വാട്‍സാപ്പിലെ സ്കൂൾ ഗ്രൂപ്പിലേക്ക് അയക്കാൻ കുട്ടിയോട് അധ്യാപകർ നിർദേശിച്ചിരുന്നു. എന്നാൽ യൂണിഫോമിനൊപ്പം ഹിജാബും മുഴുക്കൈനീളമുള്ള ഷർട്ടുമാണ് കുട്ടി ധരിച്ചിരുന്നത്. എന്നാലിത് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് യൂണിഫോമല്ലെന്നും, അനുവദിക്കാനാകില്ലെന്നും, നിഷ്കർഷിച്ച വസ്ത്രം തന്നെ ധരിക്കണമെന്നും കുട്ടിയോട് അധ്യാപകർ ആവശ്യപ്പെടുകയായിരുന്നു. ഇതായിരുന്നു എല്ലാത്തിന്റെയും തുടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button