Latest NewsKeralaNews

ശാരീരിക ബുദ്ധിമുട്ട്, ചോദ്യം ചെയ്യൽ നടന്നില്ല: ഇ.ഡിയോട് കൂടുതൽ സമയം തേടി സ്വപ്‌ന സുരേഷ്

കൊച്ചി : നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തില്ല. ശാരീരിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സ്വപ്‌ന ഇ.ഡിയോട് കൂടുതല്‍ സമയം തേടിയിരുന്നു. ഈ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെ സ്വപ്‌ന കൊച്ചിയിലെ ഇ.ഡി ഓഫീസിൽ നിന്ന് മടങ്ങി. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഹാജരാകും.

കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന രീതിയിലുള്ള ശബ്ദരേഖ പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ സ്വപ്‌ന പറഞ്ഞിരുന്നു. കള്ളപ്പണമിടപാട് വിഷയത്തില്‍ ശിവശങ്കറിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്‌നയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് തീരുമാനിച്ചത്.

Read Also  :  കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോള്‍ കുറയ്ക്കാൻ കറ്റാർവാഴ

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഡിജിപിക്ക് ഇഡി പരാതി നല്‍കിയിരുന്നു. എന്നാൽ, അന്ന് സ്വപ്‌നയ്ക്ക് കാവല്‍ നിന്ന പോലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button