എല്ലാവർക്കും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണ് പാലപ്പം. യീസ്റ്റ് ചേർക്കാത്ത പാലപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
പച്ചരി – 1 ഗ്ലാസ്
റവ – 2 ടേബിള്‍സ്പൂണ്‍
തേങ്ങ – അര മുറി
തേങ്ങ വെള്ളം – കാല് ഗ്ലാസ്
പഞ്ചസാര – 1 ടി സ്പൂണ്‍
ഉപ്പ് – പാകത്തിന്
Read Also : ‘ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും’: പ്രസ്താവനയുമായി യുക്രൈന് പ്രസിഡന്റ്
തയ്യാറാക്കുന്ന വിധം
പച്ചരി വെള്ളത്തില്‍ ഇട്ട് 6 – 8 മണിക്കൂര്‍ കുതിര്‍ക്കാന്‍ വെക്കുക. അരി അരക്കുന്നതിനു മുന്‍പ് റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക. ഇത് തണുക്കാന്‍ അനുവദിക്കുക. അരി കഴുകി തേങ്ങയും റവ കുറുക്കിയതും തേങ്ങ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. വെള്ളം അധികം ആകരുത്.
ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം. പിറ്റേന്ന് ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക. നടുഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. പാലപ്പം റെഡി.
Post Your Comments