Latest NewsNewsFootballInternationalSports

മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്‌ബോൾ സൂപ്പര്‍ താരത്തിനെതിരെ കേസ്

മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്‌ബോൾ സൂപ്പര്‍താരം വിവാദത്തില്‍. ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡ് തോമസ് മുള്ളറാണ് പുതിയ വിവാദനായകന്‍. താരത്തിനും ഭാര്യ ലിസയ്ക്കുമെതിരെ മൃഗങ്ങളെ ഉപദ്രവിച്ചതിന് മൃഗങ്ങളെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര സംഘടന പെറ്റ കേസെടുത്തു. മൃഗത്തോട് പ്രകൃതിവിരുദ്ധ ലൈംഗിക പ്രവര്‍ത്തി എന്ന കുറ്റമാണ് പെറ്റ ആരോപിച്ചിരിക്കുന്നത്.

മുള്ളറും ഭാര്യയും വീട്ടില്‍ കുതിരഫാം നടത്തുകയും അവയുടെ ശീതീകരിച്ച ബീജം വാണിജ്യാര്‍ത്ഥം വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. പ്രജനന കാലത്തിന് തൊട്ടുമുമ്പ് തന്റെ കുതിരയ്ക്ക് പരിക്കേറ്റെന്ന താരത്തിന്റെ തന്നെ വെളിപ്പെടുത്തലാണ് തിരിച്ചടിയായത്. ഇതോടെ താരത്തിനെതിരെ തടയാന്‍ കഴിയുന്നതും അനാവശ്യവുമായ പ്രവര്‍ത്തി എന്ന ആരോപണം ഉയര്‍ത്തി മൃഗാവകാശ സംഘടന കേസെടുത്തിരിക്കുന്നത്.

ജര്‍മ്മന്‍ ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരമായ മുള്ളറുടെ ഭാര്യ ലിസ അറിയപ്പെടുന്ന കുതിരപരിശീലകയാണ്. ഇരുവരും ചേര്‍ന്ന് ജര്‍മ്മനിയില്‍ വലിയ ഫാമും നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വെസ്റ്റ്ഹാമിന്റെ ഫ്രഞ്ച്താരം കുര്‍ട്ട് സുമ തന്റെ വളര്‍ത്തുപൂച്ചയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യം വൈറലായി മാറിയിരുന്നു.

shortlink

Post Your Comments


Back to top button