തിരുവനന്തപുരം: തുമ്പ കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ വീണ്ടും തിമിംഗല സ്രാവ് കുടുങ്ങി. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാന രീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. ഇതിനെ കടലിലേക്ക് തിരച്ചുവിടാനുള്ള ശ്രമത്തിൽ ചത്തിരുന്നു.
ജനവാസ മേഖലയിലെ കിണറ്റില്‍ കടുവയും പാമ്പും ചത്തനിലയില്‍
കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം അറിഞ്ഞതിനാൽ വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.
Post Your Comments