പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ. മുടി കൊഴിച്ചിൽ തടയാൻ മികച്ച വിറ്റാമിൻ ഭക്ഷണങ്ങൾ ആവശ്യമാണ്. ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ വേണ്ട രീതിയിൽ എത്തിയാൽ തലമുടി കൊഴിച്ചിൽ പാടെ പമ്പ കടക്കും. അതിനാല്‍ വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകൾ ഇതാ..
തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് സവാള ജ്യൂസ്. സവാള ജ്യൂസ് പഞ്ഞിയില്‍ മുക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വെള്ളമുപയോഗിച്ച് കഴുകി കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാന്‍ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാം.
അതുപോലെ തന്നെ നാരങ്ങാ ജ്യൂസ് താരന്‍ അകറ്റി തലയോട്ടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും തലമുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. നാരങ്ങാ നീരിൽ മൈലാഞ്ചി പൊടിയും മുട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
തേങ്ങാവെള്ളവും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി നാരങ്ങാവെള്ളവും തേങ്ങാവെള്ളവും മിശ്രിതമാക്കി എടുക്കുക. ശേഷം ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് കഴുകി കളയാം.
Read Also:- ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പൈനാപ്പിള്‍ ഏറെ ഉത്തമം
കറ്റാര്‍വാഴ ജ്യൂസ് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. കറ്റാര്‍വാഴയുടെ കാമ്പ് മാത്രം വേര്‍പ്പെടുത്തി അത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കം. 20 മിനിറ്റിനുശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്താല്‍ തലമുടി കൊഴിച്ചില്‍ മാറുകയും മുടി തഴച്ചു വളരുകയും ചെയ്യും.
Post Your Comments