Latest NewsNewsIndiaBusiness

54 ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം: കേന്ദ്രസർക്കാറിന്റെ പുതിയ ഉത്തരവിന്റെ വിശദവിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം

54-ലധികം ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിശേഷിപ്പിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവുകൾ പുറപ്പെടുവിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. ടെൻസെന്റ്, ആലിബാബ, ഗെയിമിംഗ് തുടങ്ങിയ വലിയ ചൈനീസ് സാങ്കേതിക സ്ഥാപനങ്ങളുടെ കീഴിലുള്ളതാണ് ഈ ആപ്പുകളിൽ പലതും.

54 ചൈനീസ് ആപ്പുകളിൽ ബ്യൂട്ടി ക്യാമറയും ഉൾപ്പെടുന്നു: സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ – സെൽഫി ക്യാമറ, ഇക്വലൈസർ & ബാസ് ബൂസ്റ്റർ, സെയിൽസ്ഫോഴ്‌സ് എന്റിനുള്ള കാംകാർഡ്, ഐസലൻഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരേന, ആപ്പ്യോജി ചെസ്സ്, , ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയവയാണ് കേന്ദ്രം നിരോധിക്കാനൊരുങ്ങുന്ന ആപ്പുകൾ.

Also Read:യുപിയിലെ 55 മണ്ഡലങ്ങൾക്കു പുറമേ ഗോവയിലും ഉത്തരാഖണ്ഡിലും പോളിങ് ആരംഭിച്ചു: പി.എസ്.ശ്രീധരൻ പിള്ള വോട്ടു ചെയ്തു

ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ആയ ഡാറ്റകൾ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്രം പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ലിസ്റ്റിലുള്ള ആപ്ലിക്കേഷനുകൾ തടയാൻ ഗൂഗിളിന്റെ പ്ലേസ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ്പ് സ്റ്റോറുകൾക്ക് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്ലേസ്റ്റോർ വഴി ഇന്ത്യയിൽ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് 54 ആപ്ലിക്കേഷനുകൾ ഇതിനകം ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 2000-ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരമാണ് ഏറ്റവും പുതിയ ഉത്തരവ് നടപ്പിലാക്കാൻ കേന്ദ്രം തീരുമാനിച്ചത്.

2020 ജൂൺ മുതൽ ആരംഭിച്ച ചൈനീസ് ആപ്പുകളുടെ നിരോധനത്തിൽ ഇതുവരെ മൊത്തം 224 ചൈനീസ് ആപ്പുകൾ ആണ് സർക്കാർ നിരോധിച്ചിരിക്കുന്നത്. 2020-ൽ, സ്‌നാക്ക് വീഡിയോയും അലിഎക്‌സ്‌പ്രസ്സും ഉൾപ്പെടെ ഏകദേശം 43 ചൈനീസ് ആപ്പുകളുള്ള നൂറുകണക്കിന് ആപ്പുകൾ മൂന്ന് റൗണ്ടുകളിലായി കേന്ദ്രം നിരോധിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെയും പൊതു ക്രമത്തിന്റെയും സുരക്ഷ എന്നിവയാണ് നിരോധനത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button