Latest NewsIndiaNews

പ്ലാസ്റ്റിക് സ്പൂൺ മുതൽ ഇയർബഡുകൾ വരെ നിരോധിക്കും: അറിയേണ്ടതെല്ലാം

പ്ലാസ്റ്റിക് പതാകകൾ മുതൽ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഇയർബഡുകൾ വരെയുള്ള സാധനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രം. ജൂലൈ 1 മുതൽ ഇത്തരം വസ്തുക്കൾക്ക് നിരോധനം ഉണ്ടാകും. ഇതിന്റെ ഉത്പാദനം, സംഭരണം, വിതരണം, ഉപയോഗം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നോട്ടീസ് അയച്ചു. ജൂൺ 30-ന് മുമ്പ് ഈ വസ്തുക്കൾ നിരോധിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരമാണെന്ന കാര്യം കണക്കിലെടുത്താണ് പുതിയ നീക്കം. ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഈ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ദീർഘകാലത്തേക്ക് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇവ നിരോധിക്കാൻ 2021 ഓഗസ്റ്റിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജൂലൈ 1 മുതൽ അത്തരം എല്ലാ വസ്തുക്കളും നിരോധിക്കാൻ കേന്ദ്രം സിപിസിബിക്ക് നിർദേശം നൽകിയിരിക്കുന്നത്.

Also Read:ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് ഫോർമാനിൽ ഒഴിവ്: മാർച്ച് 14 വരെ അപേക്ഷിക്കാം

സിപിസിബിക്ക് നൽകിയ നോട്ടീസ് പ്രകാരം, ജൂലൈ 1 മുതൽ, പ്ലാസ്റ്റിക് സ്റ്റിക്ക് ഇയർബഡ്, ബലൂണിലെ പ്ലാസ്റ്റിക് സ്റ്റിക്ക്, പ്ലാസ്റ്റിക് കൊടി, മിഠായി വടി, ഐസ്ക്രീം സ്റ്റിക്ക്, അലങ്കാരത്തിന് ഉപയോഗിക്കുന്ന തെർമോക്കോൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തും. ഒപ്പം പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, തവികൾ, കത്തികൾ, സ്‌ട്രോകൾ, ട്രേകൾ, മധുരപലഹാരങ്ങൾ പൊതിയാനുള്ള പ്ലാസ്റ്റിക്കുകൾ, പ്ലാസ്റ്റിക് ഇൻവിറ്റേഷൻ കാർഡുകൾ, 100 മൈക്രോണിൽ താഴെ കനമുള്ള പിവിസി ബാനറുകൾ തുടങ്ങിയ കട്ട്ലറി ഇനങ്ങളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരോധനം ഏർപ്പെടുത്തിയ ശേഷവും ഇത് വിപണിയിൽ എത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും കേന്ദ്രം അറിയിച്ചു. സിപിസിബിയുടെ നോട്ടീസിൽ, ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ, പാരിസ്ഥിതിക നാശം വരുത്തിയെന്ന കാരണത്താൽ പിഴ ചുമത്തൽ, അവയുടെ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന സംരംഭങ്ങൾ അടച്ചുപൂട്ടൽ തുടങ്ങിയ കർശന നടപടികളായിരിക്കും കൈക്കൊള്ളുക.

ഇത്തരം പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിക്ക് ദോഷമാകുന്നത് എങ്ങനെ?

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് എളുപ്പത്തിൽ നശിപ്പിക്കാനോ പുനരുപയോഗം ചെയ്യാനോ കഴിയില്ല.

ഈ പ്ലാസ്റ്റിക്കിന്റെ നാനോ കണികകൾ ജലത്തെയും ഭൂമിയെയും ലയിപ്പിച്ച് മലിനമാക്കുന്നു.

അവ ജലജീവികളെ ദോഷകരമായി ബാധിക്കുക മാത്രമല്ല, അഴുക്കുചാലുകളും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും.

Also Read:കേസ് ബോധപൂര്‍വ്വം കെട്ടിചമച്ചത് , എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയില്‍

നൽകിയിരിക്കുന്ന സമയ പരിധിക്കുള്ളിൽ നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാൻ നോട്ടീസിൽ നിർദേശമുണ്ട്. എല്ലാ നിർമ്മാതാക്കൾ, സ്‌റ്റോക്കിസ്റ്റുകൾ, കടയുടമകൾ, ഇ-കൊമേഴ്‌സ് കമ്പനികൾ, തെരുവ് കച്ചവടക്കാർ, മാളുകൾ, മാർക്കറ്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, സിനിമാ ഹാളുകൾ, ടൂറിസ്റ്റ് ലൊക്കേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ, ഓഫീസ് കോംപ്ലക്സുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരോട് ഈ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തുകയാണെന്ന വിവരം അറിയിക്കാനും സിപിസിബിയെ അറിയിച്ചിട്ടുണ്ട്. ജൂൺ 30-നകം സ്റ്റോക്ക് തീർന്നുവെന്ന് ഉറപ്പാക്കാൻ എല്ലാവരെയും അറിയിക്കണമെന്നും ജൂലായ് 1 മുതൽ നിരോധനം പൂർണ്ണമായും നടപ്പിലാക്കുമെന്നും കേന്ദ്രം അറിയിച്ചു.

shortlink

Post Your Comments


Back to top button