Latest NewsKeralaNews

‘പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യാൻ എങ്ങനെ ധൈര്യം കിട്ടി’?: വനിതാ എസ് ഐയെ പരസ്യമായി ഭീഷണിപ്പെടുത്തി സിഐടിയു നേതാവ്

കണ്ണൂർ : പാർട്ടി ഓഫീസിൽ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത വനിത പോലീസിനെ ഭീഷണിപ്പെടുത്തി സി ഐ ‌ടി യു നേതാവ്. വനിത എസ് ഐ രൂപയെയാണ് സി ഐ ടി യു പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരൻ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സി ഐ ടി യു വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയ അഫ്സലിനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയും കണ്ണൂർ പുലിയംകോട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്തിനെയാണ് പാർട്ടി ഓഫിസിൽ നിന്ന് വനിത എസ് ഐ കസ്റ്റഡിയിലെടുത്തത്. എസ് ഐ, രൂപ ചെയ്തത് ധിക്കാരമാണെന്നും പി ദാമോദരൻ പറഞ്ഞു.

‘പാർട്ടി ഓഫീസിൽ വന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യാൻ എവിടുന്ന് ധൈര്യം കിട്ടി? എന്തിനാണ് കണ്ടവന്റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്? ഈ വിവരം ഞങ്ങൾ ആ സമയത്ത് അറിഞ്ഞിരുന്നെങ്കിൽ രഞ്ജിത്തിന്റെ രോമത്തിൽ തൊടാൻ നിങ്ങൾക്ക് കഴിയില്ലായിരുന്നു. ന്യായം അറിഞ്ഞുവേണം പാർട്ടി ഓഫീസിൽ കയറാൻ. പ്രദേശത്ത് ഒരു ഉത്സവം നടക്കുന്ന സമയം കൂടിയായിരുന്നു അത്. സാമാന്യ വിവരം ഉണ്ടെങ്കിൽ ഉത്സവം നടക്കുന്ന സാഹചര്യം മനസിലാക്കേണ്ടേ? നൂറ് കണക്കിന് ആളുകൾ പങ്കെടുക്കുന്ന സ്ഥലത്ത് വന്ന് താന്തോന്നിത്തരം കാണിക്കാൻ ആരാണ് നിങ്ങൾക്ക് അധികാരം തന്നത്? ‘- പി ദാമോദരൻ പറഞ്ഞു.

Read Also  :  സിബിഐ അന്വേഷണം വേണം: അന്‍സിയുടെ മരണത്തില്‍ കൂടുതൽ സംശയങ്ങൾ പ്രകടിപ്പിച്ച് കുടുംബം

സി ഐ ടി യുവിന്റെ സമര പന്തലിലെ പ്രസം​ഗത്തിലായിരുന്നു നേതാവ് പരസ്യമായി ഭീഷണി ഉയർത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാവുകയാണ്. വധശ്രമക്കേസിൽ ഉൾപ്പെടെ പ്രതിയാണ് രഞ്ജിത്ത്. കസ്റ്റഡിയിലെടുത്ത അന്ന് തന്നെ പാർട്ടി ഇടപെട്ട് പ്രതിയെ ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button