ഒട്ടാവ: കാനഡയിൽ പ്രതിഷേധം നടത്തുന്ന ‘ഫ്രീഡം ഓഫ് കോൺവോയ് ‘ പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾക്കൊരുങ്ങി അധികൃതർ. ഒണ്ടാറിയോവിലെ അംബാസിഡർ പാലത്തിനു സമീപം തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശമാണ് അധികൃതർ പോലീസിന് നൽകിയിരിക്കുന്നത്.
ഇതനുസരിച്ച് കാനഡയ്ക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനും ഇടയ്ക്കുള്ള പ്രധാന അതിർത്തികളിൽ പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. വൻ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം കാനഡയിലെയും അമേരിക്കയിലെയും കമ്പനികൾക്കുണ്ടാകുന്നത്. അവരെ അവിടെ നിന്നുമൊഴിപ്പിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒഴിയാൻ കൂട്ടാക്കാത്തവരെ നിയമനടപടികൾക്ക് വിധേയരാക്കുന്നുണ്ട്.
ഉപരോധത്തിനെതിരെ വിൻഡ്സർ നഗരവും ഓട്ടോമോട്ടീവ് പാർട്സ് മാനുഫാക്ചേഴ്സ് അസോസിയേഷനും കോടതിയിൽ ഹർജി നൽകിയിരുന്നു. നഗരങ്ങളിൽ വാഹനവ്യൂഹങ്ങൾ തടസ്സം സൃഷ്ടിക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടങ്ങളുണ്ടായെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇവർ കോടതിയിൽ ഹർജി നൽകിയത്.
Post Your Comments