CinemaLatest NewsNewsIndiaBollywoodEntertainment

പുരോഗമന സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുത്, മോശം സിനിമകള്‍ മോശം തന്നെയാണ്: ദീപികയുടെ ചിത്രത്തിനെതിരെ കങ്കണ

ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായ ഗെഹരായിയാനെ വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അറബന്‍ സിനിമ എന്ന പേരില്‍ ചവറ് വില്‍ക്കരുതെന്ന് സിനിമയെ വിമർശിച്ച് കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 1965ല്‍ പുറത്തിറങ്ങിയ ‘ഹിമാലയ് കി ഗോദ് മേ’ എന്ന ചിത്രത്തിലെ ചാന്ത് സീ മെഹബൂബാ ഹോ മേരി എന്ന ഗാനം പങ്കുവെച്ചു കൊണ്ടാണ് കങ്കണ തന്റെ വിമർശനം അറിയിച്ചത്.

Also Read:കഞ്ചാവുമായി ഗു​ണ്ടാ​ലി​സ്റ്റി​ലു​ള്ള പ്ര​തി​യ​ട​ക്കം രണ്ടുപേർ പിടിയിൽ

‘ഞാനും ഒരു മില്ലിനിയലാണ്. പക്ഷെ ഇത്തരം പ്രണയ ബന്ധത്തെ ഞാന്‍ തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നു. അര്‍ബന്‍ സിനിമ എന്ന പേരില്‍ ദയവ് ചെയ്ത ചവറ് വില്‍ക്കരുത്. മോശം സിനിമകള്‍ മോശം തന്നെയാണ്. അതിനെ രക്ഷിക്കാന്‍ ഒരു പോണോഗ്രഫിക്കും സാധിക്കില്ല. ഇത് വളരെ അടിസ്ഥാനപരമായ വസ്തുതയാണ്. അല്ലാതെ വലിയ ആഴത്തില്‍ ചിന്തിക്കേണ്ട കാര്യമൊന്നുമല്ല’, കങ്കണ കുറിച്ചു.

അതേസമയം ശകുന്‍ ഭത്ര സംവിധാനം ചെയ്ത ഗെഹരായിയാന്‍ ദീപികയുടെ മികച്ച ചിത്രങ്ങളിലൊന്നാണെന്നാണ് നിരൂപകര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളിലെ സങ്കീർണതകളും മാനസിക സംഘർഷങ്ങളുമാണ് ​ഗെഹരായിയാന്റെ പ്രമേയം. ദീപികയും സിദ്ധാന്ത് ചതുർവേദിയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരിൽ ചിത്രം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button