വാഷിങ്ടൺ: എത്രയും പെട്ടെന്ന് ഉക്രൈൻ വിട്ടു പോവാൻ പൗരൻമാരോട് നിർദ്ദേശിച്ച് യുഎസ്. വെള്ളിയാഴ്ച, വൈറ്റ് ഹൗസ് ആണ് ഔദ്യോഗികമായി ഈ നിർദേശം പുറപ്പെടുവിച്ചത്.
48 മണിക്കൂറിനുള്ളിൽ ഉക്രൈൻ വിട്ടുപോകാനാണ് പൗരന്മാരോട് അമേരിക്ക നിർദേശിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായുള്ള ഒരു എയർ സ്ട്രൈക്കോടു കൂടിയായിരിക്കും റഷ്യ ആക്രമണം ആരംഭിക്കുകയെന്നും യുഎസ് വിലയിരുത്തുന്നു.
‘വളരെ അപകടകരമായ ഒരു പരിതസ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. മിക്കവാറുമൊരു വ്യോമാക്രമണത്തോടു കൂടിയായിരിക്കും റഷ്യ ഉക്രൈൻ അധിനിവേശം ആരംഭിക്കുക. യുദ്ധം അനിവാര്യമായതിനാൽ, 48 മണിക്കൂറിനുള്ളിൽ അമേരിക്കൻ പൗരന്മാർ മടങ്ങി വരേണ്ടതാണ്’ വൈറ്റ്ഹൗസ് നിർദ്ദേശിക്കുന്നു.
എന്നാൽ, സ്വന്തം കുൽസിത പ്രവർത്തികൾ മറച്ചുവയ്ക്കാൻ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമമാണ് ഇതെല്ലാമെന്നാണ് റഷ്യ ആരോപിക്കുന്നത്. അതേസമയം തന്നെ, കരിങ്കടലിൽ റഷ്യ നാവികവിന്യാസം നടത്തുക കൂടി ചെയ്തിട്ടുണ്ട് എന്നത് അമേരിക്കയുടെ വാക്കുകൾ സത്യമാണെന്ന് സൂചിപ്പിക്കുന്നു. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം, ചൈനയിലെ ശീതകാല ഒളിമ്പിക്സ് അവസാനിക്കുന്നതിനു മുൻപുതന്നെ റഷ്യ ഉക്രൈൻ ആക്രമിക്കാൻ സാധ്യതയുണ്ട്.
Post Your Comments