ഡൽഹി: പത്താം നിലയിൽനിന്ന് ‘അമ്മ മകനെ സാരിയില്‍ കെട്ടിയിറക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പറന്നുവീണ തുണിയെടുക്കാനാണ് മകനെ പത്താം നിലയിൽനിന്ന് അമ്മ സാരിയില്‍ കെട്ടിയിറക്കിയത്.
ഡൽഹി എൻസിആറിലെ ഫരീദാബാദിൽ നടന്ന സംഭവത്തിൽ ഒൻപതാം നിലയിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നതിനാൽ പത്താം നിലയിൽനിന്ന് ഒൻപതാം നിലയിലേക്കാണ് അമ്മ മകനെ തുണിയിൽ കെട്ടി ഇറക്കിയത്.
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് കേരളാ പൊലീസിന്റെ വീഡിയോ: മറുപടി ഇങ്ങനെ
ഫ്ലാറ്റിന്റെ എതിർ വശത്ത് താമസിക്കുന്നയാളാണ് വിഡിയോ പകർത്തിയത്. അമ്മയും മറ്റു കുടുംബാംഗങ്ങളും മുറുകെപ്പിടിച്ച സാരിയിൽ മകൻ തൂങ്ങിയിറങ്ങുന്നതും തിരികെ വലിച്ചു കയറ്റുന്നതും വിഡിയോയിൽ കാണാം. അമ്മയുടെ പ്രവർത്തിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Appalled to see this video of a mother from #Faridabad!
Heights of carelessness, insensitivity & irresponsibility.
She has no right to risk her kid’s life. pic.twitter.com/uNj362e9UO— Dipanshu Kabra (@ipskabra) February 11, 2022
Post Your Comments