Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്?: ഈ കാര്യങ്ങൾ ഒരിക്കലും കുട്ടികളോട് പറയരുത്

കുട്ടികളെ വളര്‍ത്തുമ്പോള്‍ മാതാപിതാക്കളും വീട്ടിലുള്ള മുതിര്‍ന്നവരും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് അവര്‍ക്ക് മുമ്പില്‍ വെച്ച് സംസാരിക്കുന്ന കാര്യങ്ങള്‍. ഇത്തരത്തില്‍ കുട്ടികളോട് ഒരിക്കലും പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

കുട്ടികള്‍ നിഷ്‌കളങ്കരാണെന്ന് അവരുടെ മുന്നില്‍ വെച്ച് പറയരുത്. മുതിര്‍ന്നവര്‍ അവരെ കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ അവരുടെ മുമ്പാകെ പറയുന്നത് കേട്ടാണ് അവരുടെ വ്യക്തിത്വം രൂപപ്പെടുന്നത്. നിഷ്‌കളങ്കരാണ്- അവര്‍ക്കെന്തും പറയാം എന്ന ബോധം അവരില്‍ രൂപപ്പെടുന്നത് അത്ര ആരോഗ്യകരമല്ല.

കുട്ടികളോട് അവരുടെ സഹോദരനെ പോലെ അല്ലെങ്കില്‍ സഹോദരിയെ പോലെ, അതല്ലെങ്കില്‍ മറ്റ് സമപ്രായക്കാരെ പോലെ ആകണമെന്ന് ഒരിക്കലും പറയരുത്. ഈ താരതമ്യപ്പെടുത്തല്‍ ആദ്യം അവരില്‍ അസൂയയും തുടര്‍ന്ന് വ്യക്തിപരമായ അരക്ഷിതാവസ്ഥയും അനുഭവപ്പെടാന്‍ ഇടയൊരുക്കും.

Read Also  :  പല്ലിന്റെ ആരോഗ്യവും നിറവും വര്‍ദ്ധിപ്പിക്കാൻ!

‘നിനക്കിത് ചെയ്യാന്‍ കഴിയില്ല’ എന്ന് ഒരു കാര്യത്തെ ചൊല്ലിയും കുട്ടികളോട് പറയരുത്. അത് ആവരുടെ ആത്മവിശ്വാസത്തിനെ തകര്‍ക്കും. എപ്പോഴും അവര്‍ക്ക് അവസരം കൊടുക്കുക. കഴിയാവുന്നത് പോലെ നന്നായി ചെ.്‌തെന്ന് പറയുക. തെറ്റുകള്‍ വരുത്താനും ഇട കൊടുക്കുക. തുടര്‍ന്ന് അത് ചൂണ്ടിക്കാട്ടി തിരുത്താന്‍ നമുക്കാകും. അത് മനസിലാക്കാന്‍ അവര്‍ക്കുമാകും.

ലിംഗഭേദത്തെയോ, ലിംഗാടിസ്ഥാനത്തിലുള്ള അസമത്വത്തെയോ ഉയര്‍ത്തിക്കാട്ടുന്ന ഒന്നും അവരോട് പറയരുത്. ഉദാഹരണത്തിന് പെണ്‍കുട്ടിയായതിനാല്‍ നിനക്കിത് സാധ്യമല്ല, ആണ്‍കുട്ടിയായതിനാല്‍ നീയിത് ചെയ്തുകൂട എന്നിങ്ങനെയുള്ള വാക്കുകള്‍. ഇത്തരം സംസാരങ്ങള്‍ എന്നും അവരുടെ മനസില്‍ ആ വ്യത്യാസം ബലപ്പെടുത്തിക്കൊണ്ടിരിക്കും.

Read Also  :  IPL Auction 2022 – ഐപിഎല്‍ ജേഴ്‌സിയണിയാൻ ശ്രീശാന്ത്: ആകാംഷയോടെ ആരാധകർ

കുട്ടികള്‍ തെറ്റുകളോ അബദ്ധങ്ങളോ ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരെ ശാസിക്കാം. എന്നാല്‍ നിങ്ങള്‍ ‘നോ’ പറയുന്നത് വളരെ താഴ്ന്ന ശബ്ദത്തിലും ശാന്തമായ ഭാവത്തോടെയും ആയിരിക്കണം. ‘നോ’ എന്നുള്ള അലര്‍ച്ചയാകരുത് ശാസനകള്‍. ഇത് കുട്ടിയുടെ മനസില്‍ ഭയമായി എക്കാലവും കിടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button