ന്യൂഡൽഹി : ഹിജാബ് വിവാദത്തിന് പിന്നില്‍ മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാ പഠന മേഖലകളിലും ഏറ്റവും മുന്നിൽ പെൺകുട്ടികളാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിർബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കപ്പെടണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങൾ പാലിക്കുന്നത് വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കൽ അല്ല. സിഖുകാരുടെ വസ്ത്രവുമായുള്ള താരതമ്യങ്ങൾ ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഖ് മതം പ്രകാരം തലയിൽ തലപ്പാവ് നിർബന്ധമാണെന്നും ഗവർണർ വ്യക്തമാക്കി.
Read Also : യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,395 കേസുകൾ
ഹിജാബ് വിഷയത്തില്‍ നേരത്തേയും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഇസ്ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നു. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നു, ദൈവം അനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യം മറച്ച് വെക്കാനുള്ളതല്ല എന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നായിരുന്നു ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടത്.
Post Your Comments