Latest NewsKeralaNews

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി മാർച്ച് 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ അവസാന ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Read Also: കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് മൂവായിരത്തിൽ താഴെ കേസുകൾ

അവസാന ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഫെബ്രുവരി 14 വരെയായിരുന്നു. ഒമിക്രോണിന്റെ വ്യാപനം മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തിൽ ഉണ്ടായ കുറവ് പരിഗണിച്ചാണ് മന്ത്രി ഉത്തരവിട്ടത്.

Read Also: ഇസ്ലാമീക തത്വങ്ങൾ ഇന്ത്യയിൽ നുണപറഞ്ഞ് വെളുപ്പിച്ച് സ്വീകാര്യതയുണ്ടാക്കണം കമാൽ പാഷയുടെ ആഹ്വാനം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button