തിരുവനന്തപുരം: ഫ്ളവേഴ്സ് ചാനല്‍ എഡിറ്റര്‍ ആര്. ശ്രീകണ്ഠന്‍നായര്‍ നടത്തുന്ന ഷോയാണ് ഒരു കോടി. ഈ പരിപാടിയില്‍ ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യവുമായി എത്തി വിവാദത്തിലായ ശ്രീകണ്ഠന്‍നായർ വീണ്ടും ചർച്ചകളിൽ നിറയുന്നു.
അപര്‍ണ്ണ മള്‍ബറി എന്ന അമേരിക്കന്‍ യുവതി പങ്കെടുത്ത ഷോയിൽ നടന്നകാര്യങ്ങളാണ് വിമർശനത്തിന് പിന്നിൽ. അമൃതാനന്ദമയി ആശ്രമത്തില്‍ വളര്‍ന്ന അപര്‍ണ്ണ മള്‍ബറി എന്ന അമേരിക്കന്‍ യുവതിയോട് ബീഫ് മേടിച്ചു തരാം എന്ന് നായര്‍ പറയുന്നു. ബിഫ് കഴിക്കില്ല എന്നു ഉത്തരം നല്കുന്ന അപര്‍ണ, കയ്യില്‍ പച്ചകുത്തിയിരിക്കുന്ന സംസ്കൃതം ശ്ളോകം വായിക്കാമോ എന്നു ചോദിക്കുന്നു. ഭഗവത് ഗീത ചെല്ലിയ അപര്‍ണയോട് തനിക്ക് ഗീത വായിക്കാനും സംസ്കൃതം അറിയില്ലെന്നും ശ്രികണ്ഠൻ നായർ പറയുന്നു. ഇതിന്റെ വീഡിയോക്ക് നേരെ വിമർശനം. ബീഫ് തീറ്റിക്കാന്‍ കാണിക്കുന്ന ആവേശം മുന്നില്‍ ഒരു ഇതര മതസ്ഥന് ആയിരുന്നെങ്കില്‍ പന്നി കഴിക്കു എന്നു ചോദിക്കുുമായിരുന്നോ എന്നാണു വിമർശകർ ഉയർത്തുന്ന ചോദ്യം.
മുരുകന് കാട്ടാക്കട പങ്കെടുത്ത എപ്പിസോഡിലായിരുന്നു കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്? എന്ന വിവാദ ചോദ്യവുമായി ശ്രീകണ്ഠൻ നായർ എത്തിയത്. 1) ദുര്യോധനന് 2) സീത 3) അര്ജുനന് 4) ഗുരുവായൂരപ്പന് 5) യുധിഷ്ഠിരന് എന്നിങ്ങനെയായിരുന്നു ഓപ്ഷന്‍സ് നല്‍കിയത്. ഇതിനെതിരേ വിശ്വാസി സമൂഹത്തില്‍ നിന്നു വ്യാപക പ്രതിഷേധം ഉയര്‍ന്നു. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതോടെ ഖേദപ്രകടനവുമായി ശ്രീകണ്ഠന് നായര്‍ രംഗത്തെത്തി.
അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നുവെന്നും ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും അതിനു താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന് നായര്‍ വിശദീകരണവുമായി വന്നിരുന്നു
Post Your Comments