Latest NewsInternational

ട്വിറ്ററിന് പണികൊടുക്കാൻ ‘ട്രൂത്ത് സോഷ്യൽ’ : സ്വന്തം സോഷ്യൽ മീഡിയയുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നു. മാർച്ച് മാസം അവസാനത്തോടെ, സ്വന്തം കമ്പനി നിർമ്മിക്കുന്ന സാമൂഹിക മാധ്യമം പുറത്തിറക്കുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്

‘ട്രൂത്ത് സോഷ്യൽ’ എന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയയ്ക്ക് പേരിട്ടിരിക്കുന്നത്. ഉപയോക്താക്കളെ നിശബ്ദരാക്കില്ലെന്നും, അഭിപ്രായ പ്രകടനത്തിനും ഫ്രീ സ്പീച്ചിനുമുള്ള സമ്പൂർണ്ണ അവകാശവുമാണ് അദ്ദേഹം ഉറപ്പു നൽകുന്നത്. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ആണ് ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്. നിലവിൽ, ഈ വെബ്സൈറ്റിന്റെ ബീറ്റ ടെസ്റ്റ് നടക്കുകയാണ്.

യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് ട്വിറ്ററും ഫേസ്ബുക്കും ട്രംപിനെ കടന്നാക്രമിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ അപേക്ഷിച്ച്, ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളാണ് ഇരു കമ്പനികളുടെ മേധാവികളും. യു.എസ് പ്രസിഡന്റാണെന്നത് പോലും പരിഗണിക്കാതെ ഡൊണാൾഡ് ട്രംപിന്റെ പല ട്വീറ്റുകളും നീക്കം ചെയ്യുകയും, അക്കൗണ്ട് താത്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

അന്ന് തന്നെ ഇതിന് തിരിച്ചടിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ശതകോടീശ്വരനായ ഡൊണാൾഡ് ട്രംപ്, പ്രസിഡന്റ് സ്ഥാനത്തിലുമുപരി, വൻകിട വ്യവസായ സമ്പത്ത് കൈവശം വച്ചിരിക്കുന്ന ഒരു ബിസിനസ് മാഗ്നറ്റാണ്. അതിനാൽത്തന്നെ, എത്ര കോടികൾ ചിലവിട്ടാലും, ട്വിറ്ററിനും ഫേസ്ബുക്കിനും കനത്ത വെല്ലുവിളിയുയർത്തുന്ന മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അദ്ദേഹം രൂപം കൊടുത്ത് വിജയിപ്പിക്കുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

shortlink

Post Your Comments


Back to top button