നഖങ്ങളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് താഴെ പറയുന്നത്.
നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനുട്ട് മസാജ് ചെയ്‌ത ശേഷം കഴുകി കളയാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.
ദിവസവും പത്ത് മിനുട്ട് വെളിച്ചെണ്ണ ഉപയോഗിച്ച് നഖങ്ങൾ മസാജ് ചെയ്യുന്നത് നഖങ്ങൾ ബലമുള്ളതാക്കാൻ സഹായിക്കും.
Read Also : ഉക്രൈൻ ആയുധപ്പുരയാക്കി യുഎസ് : അടിച്ചുകൂട്ടിയത് 80 ടൺ ആയുധങ്ങൾ
നഖങ്ങൾ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി കുറച്ചുസമയം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ ഏറെ നല്ലതാണ്.
ആഴ്ചയിലൊരിക്കൽ നാരങ്ങ നീര് ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കൈ മുക്കി വയ്ക്കുക. ഇത് നഖങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Post Your Comments