Latest NewsIndiaNews

ഹജ്ജിന് പോകുന്നവര്‍ പോലും മുഖം മറയ്ക്കുന്നില്ല, ഹിജാബ് ധരിച്ചാല്‍ വിദ്യാര്‍ത്ഥി എന്ന പദത്തിന് അര്‍ത്ഥമില്ലാതാകും

കാമ്പസില്‍ മതവസ്ത്രങ്ങള്‍ അരുത് : ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്റെ ചെറുമകള്‍

ന്യൂഡല്‍ഹി : മുഖം മുഴുവന്‍ മറയ്ക്കുന്നതിനേക്കാള്‍ നല്ലത് തലയിലൂടെ ഷോള്‍ ധരിക്കുന്നതാണെന്ന് ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്റെ ചെറുമകളും അഖിലേന്ത്യാ പക്തൂണ്‍ ജിര്‍ഗ-ഇ-ഹിന്ദ് പ്രസിഡന്റുമായ യാസ്മിന്‍ നിഗര്‍ ഖാന്‍. സ്‌കൂളിനുള്ളില്‍ ഹിജാബ് ധരിച്ചാല്‍ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന് യാസ്മിന്‍ പറഞ്ഞു. മാത്രമല്ല ഹിജാബ് ധരിച്ചാല്‍ പിന്നെ വിദ്യാര്‍ത്ഥി എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുമെന്ന് അവര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഹിജാബ് വിഷയം കത്തിപ്പടരുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ സംസാരിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.

READ ALSO : പാകിസ്താന്‍ സ്വന്തം കാര്യം നോക്കിയാല്‍ മതി, എന്റെ വീടായ ഇന്ത്യയെ പഠിപ്പിക്കാന്‍ വരേണ്ട : അസദുദ്ദീന്‍ ഒവൈസി

സ്‌കൂളുകളില്‍ യൂണിഫോം ഡ്രസ് കോഡ് വേണമെന്നതാണ് തന്റെ അഭിപ്രായമെന്ന് യാസ്മിന്‍ പറഞ്ഞു. ‘ചിലര്‍ ബുര്‍ഖ ധരിക്കാറുണ്ട്. ചിലര്‍ മക്കയിലേക്ക് ഹജ്ജിന് പോകുമ്പോള്‍ പോലും ബുര്‍ഖ ധരിക്കില്ല. ഇതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല.. സ്‌കൂളുകളില്‍ എല്ലാവരും ഒന്നായിരിക്കണം. അവിടെ മതമോ ജാതിയോ പൊങ്ങിവരാന്‍ പാടില്ല. ക്യാമ്പസില്‍ ബുര്‍ഖ ഉള്‍പ്പെടെയുള്ള മതവസ്ത്രങ്ങള്‍ ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുത്’ -യാസ്മിന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button