മോസ്കോ: റഷ്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കരിങ്കടലിനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് നാവികസേനയുടെ നീക്കം ആരംഭിച്ചത്. റഷ്യൻ യുദ്ധക്കപ്പലായ കൊറോലെവ് കരിങ്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ചിത്രം മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.
സൈനികാഭ്യാസത്തിനു വേണ്ടിയാണ് യുദ്ധക്കപ്പലുകൾ വിന്യസിക്കുന്നതെന്ന് മോസ്കോ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഉക്രയിൻ സംഘർഷം പാരമ്യത്തിലെത്തി നിൽക്കുന്ന ഈ വേളയിൽ, കരിങ്കടൽ ലക്ഷ്യമാക്കിയുള്ള ഈ നാവിക പ്രയാണം നല്ലതിന് വേണ്ടിയല്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്.
ഉക്രൈൻ അതിർത്തിയുടെ സിംഹഭാഗവും കരിങ്കടലിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ, ഒരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. ഒരേസമയം കരയിലൂടെയും കടലിലൂടെയും ആക്രമിച്ചാൽ, ദിവസങ്ങൾക്കുള്ളിൽ ഉക്രൈൻ കീഴടക്കപ്പെടുമെന്ന് പാശ്ചാത്യരാജ്യങ്ങൾ ആശങ്കപ്പെടുന്നുണ്ട്
Post Your Comments