News

എന്തെങ്കിലും പറ്റിയാൽ രക്ഷിക്കാൻ ജീവനുള്ള മാലാഖമാർ കാണും: ബാബുവിനെ ജീവിതത്തിലേക്ക് വലിച്ചുയർത്തിയ ഇന്ത്യൻ ആർമി

പാലക്കാട്: മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഒടുവില്‍ രക്ഷിച്ചു. രണ്ട് സൈനികര്‍ ബാബുവുമായി മുകളിലെത്തി. ബാബയുവിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത് അതിർത്തി കാക്കുന്ന ധീരന്മാർ ആണ്. കയര്‍ കെട്ടി അരയില്‍ ബൈല്‍റ്റിട്ട ശേഷമാണ് അദ്യമെത്തിയ സൈനീകന്‍ ബാബുവുമായി മുകളിലെത്താൻ ശ്രമിച്ചു, ശേഷം പകുതിക്ക് വെച്ച് സപ്പോര്‍ട്ടുമായി മറ്റൊരു സൈനികനും താഴേക്ക് ഇറങ്ങുകയായിരുന്നു. 400 മീറ്റര്‍ ഉയരത്തിലേക്കാണ് ബാബുവിനെ സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ച് ഉയര്‍ത്തിയത്.

സഹസിക രക്ഷപ്രവർത്തനം നടത്തിയ ഇന്ത്യൻ ആർമിക്കും സൈന്യത്തെ പെട്ടന്ന് തന്നെ സംഭവ സ്ഥലത്തേക്ക് എത്തിക്കാൻ വേഗത്തിൽ നടപടികൾ കൈകൊണ്ട കേന്ദ്ര സർക്കാരിനും അഭിനന്ദന പ്രവാഹങ്ങളാണ്. ആശങ്കയിലായിരുന്ന 45 മണിക്കൂറുകൾക്ക് ആശ്വാസവും സമാധാനവും ആയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ച കരസേനയെ പ്രശംസകൾ കൊണ്ട് മൂടുകയാണ് മലയാളികൾ. ഒരാള്‍ക്ക് വേണ്ടി നടന്ന സമാനതകളില്ലാത്ത രക്ഷാ ദൗത്യത്തിനാണ് കേരളം രണ്ട് ദിവസങ്ങളായി സാക്ഷ്യം വഹിച്ചത്. ബാബുവിനെ രക്ഷപ്പെടുത്താന്‍ പല വഴികളും തേടിയെങ്കിലും വിജയം കണ്ടില്ല. ഇന്ത്യൻ കരസേന എത്തിയശേഷമാണ് ബാബുവിന് വെള്ളം പോലും നൽകാനായത്.

Also Read:IPL Auction 2022 – മുംബൈ ഇന്ത്യന്‍സിന്റെ നായകനാവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ആഗ്രഹിച്ചിരുന്നുവെന്ന് ടീം മാനേജ്‌മെന്റ് ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങള്‍, രാത്രിയില്‍ തീരെ വെളിച്ചമില്ലാത്ത അവസ്ഥ, വന്യമൃഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ വളവുകളിലും മടക്കുകളിലും ദൗത്യത്തിന് നേരിടാന്‍ പ്രതിസന്ധികളേറെയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മണിക്കൂറുകളില്‍ ബാബു പ്രകടിപ്പിച്ച ഇച്ഛാശക്തിയും സമാനതകളില്ലാത്തതായിരുന്നു.

ഈ രാജ്യത്തെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തിൽ തുണയാകുന്ന അവസാനം വാക്ക് തന്നെയാണ് ഇന്ത്യൻ ആർമി. അതിർത്തി കാക്കുന്ന ധീരന്മാർ രക്ഷാപ്രവർത്തനത്തിനെത്തിയാൽ വിജയം ഉറപ്പ്. അതിനി, മലമുകളിൽ ആയിക്കൊള്ളട്ടെ, വെള്ളപ്പൊക്കത്തിന്റെ സമയമായിക്കള്ളട്ടെ, ഉരുൾപ്പൊട്ടലായിക്കൊള്ളട്ടെ രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ ആർമി മുന്നിൽ തന്നെയുണ്ടാകും. സൈനിക കുപ്പായം അണിയുന്നത് വരെ എല്ലാവരെയും പോലെ ‘സാധാ’ മനുഷ്യരായിരുന്നവർ അവരാണ് ഇന്ന് ഒരുപാട് ജീവനുകളെ രക്ഷപ്പെടുത്തുന്ന ‘മാലാഖമാർ’ ആകുന്നത്. മനസും ശരീരവും ഉരുക്കി അർപ്പിച്ചാണ് ഏത് മലയിലും കാട്ടിലും മഞ്ഞിലും സഹജീവികളെ രക്ഷിക്കാൻ പ്രാപ്തി ഉള്ള സൈനികർക്ക് ഓരോ കുഞ്ഞ് ജീവനും വിലയേറിയതാണ്. ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നത് മറ്റത്തരമാണ്‌ അവരുടെ ലക്ഷ്യം തന്നെ.

സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മല കയറിയത്. 1000 മീറ്റര്‍ ഉയരമുളള മല കയറുന്നതിനിടെ ഒപ്പമുളള മൂന്ന് സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു. മുകളില്‍ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടെയാണ് ബാബു കാല്‍ വഴുതി വീണ് ചെങ്കുത്തായ മലയുടെ ഇടുക്കില്‍ കുടുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button