പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കഴിയും. വിറ്റാമിന്‍ എ യുടെ കുറവ് മൂലം കാഴ്ച്ചക്കുറവ് ഉണ്ടാകാറുണ്ട്. ഇലക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. കാഴ്ച്ചശക്തി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്തൊക്കെയാണെന്ന് നോക്കാം.
മാതള നാരങ്ങ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. നേത്ര രോഗങ്ങളെ അകറ്റാനും കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.
നേത്രരോഗങ്ങള്‍ അകറ്റുന്നതില്‍ കറിവേപ്പിലയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ള കറിവേപ്പില കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
ഇലക്കറികളായ മുരിങ്ങയില, ചീര എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ഉല്‍പന്നങ്ങളും കഴിക്കുന്നത് വഴിയും കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാം. മീന്‍, ഇറച്ചി, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, ബദാം, ഉണക്കമുന്തിരി, മുട്ട എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയും കാഴ്ച്ചശക്തിയെ പരിപാലിക്കാം.
Post Your Comments