Latest NewsIndiaInternational

ചൈനയുടെ കുതന്ത്രം: പുതുവര്‍ഷത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ പതാക ഉയര്‍ത്തിയതായി കാണിച്ച സ്ഥലം ചൈനയിലെ മറ്റൊരിടത്ത്

എന്നാൽ ഇന്ത്യയിലെ ഇടതു മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും ഇത് കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കിയിരുന്നു. 

ലഡാക്ക്: പുതുവര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ തങ്ങളുടെ പതാക ഉയര്‍ത്തിയെന്ന ചൈനീസ് പ്രചാരണം തെറ്റെന്ന് കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയയിടത്തല്ല മറിച്ച്‌ അവിടെ നിന്നും 1.2 കിലോ‌മീറ്റര്‍ അകലെ പ്രശ്‌നബാധിത പ്രദേശത്ത് നിന്നും മാറിയുള‌ള ഒരു ഭാഗത്താണ് ചൈനീസ് സൈനികര്‍ പതാക ഉയ‌ര്‍ത്തിയത്.

ഓപണ്‍ സോഴ്‌സ് ഇന്റലിജന്‍സ് സംവിധാനം വഴി ഡാമിയന്‍ സൈമണ്‍ എന്നയാള്‍ കണ്ടെത്തിയ വിവരം ട്വി‌റ്ററിലൂടെ ഷെയര്‍ ചെയ്യുകയായിരുന്നു.  പ്രശ്‌നബാധിത മേഖലയായ ബഫര്‍ സോണില്‍ നിന്നും 1.2 കിലോമീ‌റ്റര്‍ മാറി ചൈനയുടെ പുതിയ മിലിട്ടറി പോസ്‌റ്റിലായിരുന്നു പതാക ഉയ‌ര്‍ത്തിയത്. ഇന്ത്യ സംഭവദിവസം തന്നെ ഇത്തരത്തിലൊന്നും ഇവിടെയുണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്ത്യയിലെ ഇടതു മാധ്യമങ്ങളും പ്രതിപക്ഷകക്ഷികളും ഇത് കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കിയിരുന്നു.  തര്‍ക്കബാധിത പ്രദേശത്തല്ല ചൈനീസ് അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീ‌റ്റര്‍ ഉള‌ളിലാണ് പതാക ഉയര്‍ത്തുന്ന ചടങ്ങ് നടന്നത്. ഇതിന് മറുപടിയായി ഇന്ത്യ ദേശീയപതാക ഗാല്‍വന്‍ താഴ്‌വരയില്‍ ഉയര്‍ത്തുന്ന വീഡിയോ പുറത്തുവിട്ടിരുന്നു.

shortlink

Post Your Comments


Back to top button