Latest NewsInternational

ചൈനയുടെ വികസനക്കെണി : ബെൽറ്റ് & റോഡ് പദ്ധതിയിൽ തലവെച്ച് അർജന്റീനയും

ബ്യൂണസ് അയേഴ്സ്: ചൈനയുടെ കുപ്രസിദ്ധമായ വികസന പദ്ധതിയായ ബെൽറ്റ് & റോഡിന്റെ ഭാഗമാവാനൊരുങ്ങി അർജന്റീനയും. രാജ്യത്തുടനീളമുള്ള വികസന അധിഷ്ഠിതമായ നിർമാണപ്രവർത്തനങ്ങൾക്കായി 23.7 ബില്യൺ ഡോളർ ധനസഹായം അർജന്റീന ചൈനയിൽ നിന്നും സ്വീകരിക്കും.

അർജന്റീനയുടെ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ചൈനീസ് സന്ദർശന പരിപാടിക്കിടയിലാണ് ബീജിങ്ങുമായുള്ള കരാർ ഒപ്പ് വെച്ചത്. ചൈനയിൽ ആരംഭിച്ച ശീതകാല ഒളിമ്പിക്സിനോട് അനുബന്ധിച്ചായിരുന്നു ആൽബർട്ടോയുടെ സന്ദർശനം.

‘അർജന്റീനയും ചൈനയും തമ്മിൽ ഒപ്പിട്ട ഈ സുപ്രധാനമായ കരാർ വഴി അർജന്റീനയുടെ വികസനത്തിനുള്ള 23,700 മില്യൺ ഡോളറിന്റെ സാമ്പത്തിക നിക്ഷേപവും മൂലധനവും കണ്ടെത്താൻ രാജ്യത്തിന് കഴിഞ്ഞു’ എന്റെ പ്രസ്താവനയിലൂടെ ആൽബർട്ട് വ്യക്തമാക്കുന്നുവെന്ന് സ്പുട്നിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കടം നൽകി കെണിയിലാക്കുക എന്ന ചൈനയുടെ കുപ്രസിദ്ധമായ നയതന്ത്ര, സാമ്പത്തിക യുദ്ധമുറയുടെ പ്രധാന ആയുധമാണ് ബെൽറ്റ് & റോഡ് പദ്ധതി. ഡെബ്റ്റ് ട്രാപ്പ് ഡിപ്ലോമസി എന്നാണ് ഇന്ത്യൻ സാമൂഹ്യ വിദഗ്ധനായ ബ്രഹ്മ ചെല്ലാനി ഇതിനെ വിശേഷിപ്പിക്കുന്നത്. കടക്കെണിയിൽ അകപ്പെട്ട രാജ്യങ്ങളെ ചൈനയുടെ സാമ്രാജ്യ താൽപര്യങ്ങൾക്ക് വിധേയമാക്കി, തുറമുഖങ്ങളും വിമാനത്താവളങ്ങളും മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങളും എഴുതി വാങ്ങുക എന്നതാണ് ചൈനയുടെ പ്രവർത്തനരീതി. പാകിസ്ഥാൻ, ശ്രീലങ്ക, കെനിയ തുടങ്ങി നിരവധി രാജ്യങ്ങൾ ചൈനയുടെ പിടിയിലകപ്പെട്ടു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button