ചെറിയതോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തൽ. വിരോധാഭാസം തന്നെയെന്ന് തോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ ബലപ്പെടുത്തുന്നത്.
മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും ഇത്തരത്തിലുള്ള പ്രതിരോധശേഷി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതുമൂലമാണ് ഇതുസംഭവിക്കുന്നത്.
Read Also : നിങ്ങൾ മാപ്പ് പറയാതെ, കാശ്മീർ ഇന്ത്യയുടേതാണ് എന്നു പറയാതെ ഒരു ഹ്യുണ്ടായ് വാഹനവും സ്വന്തമാക്കില്ല
ശസ്ത്രക്രിയക്കുമുമ്പ് രോഗിയിലുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തി നേടുന്നതിന് സഹായകമാകുന്നതായി ഗവേഷകര്‍ പറയുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.
Post Your Comments