ഉഡുപ്പി: മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജ് യൂണിഫോമിന്റെ ചട്ടങ്ങൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് കാവി നിറത്തിലുള്ള ഷോൾ ധരിച്ച് തെരുവിലിറങ്ങി പെൺകുട്ടികൾ. ഉഡുപ്പിയിലെ ഹിന്ദു പെൺകുട്ടികളാണ് കാവി ഷോൾ ധരിച്ചും ജയ് ശ്രീറാം വിളിച്ചും തെരുവിലിറങ്ങിയത്. ദിവസങ്ങൾക്കു മുമ്പ് ഹിന്ദു ആൺകുട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായി കാവി ഷോൾ ധരിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ചില മുസ്ലീം പെൺകുട്ടികൾ കോളേജ് യൂണിഫോം ചട്ടങ്ങൾ പാലിക്കാൻ വിസമ്മതിക്കുകയും ഹിജാബ് ധരിച്ചെത്തുകയും ചെയ്തതിനെ തുടർന്നാണ് ഉഡുപ്പിയിൽ പ്രതിഷേധം രൂക്ഷമായത്. ആൺകുട്ടികൾ കാവി ഷോൾ ധരിച്ച് എത്തിയതോടെ ഹിജാബ്, കാവി ഷോൾ, എന്നിവ ധരിക്കുന്നത് നിരോധിക്കാൻ കോളേജ് അധികൃതർ നിർബന്ധിതരാവുകയായിരുന്നു. മറ്റ് നിരവധി വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുകയാണ് എന്നറിഞ്ഞിട്ടും ഇതിനെതിരെ മുസ്ലീം വിദ്യാർത്ഥികൾ പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ്.
ഹിജാബിനെതിരെ പ്രതിഷേധിച്ച് ഹിന്ദു പെൺകുട്ടികൾ കാവി ഷോളുകൾ അണിഞ്ഞ് മാർച്ച് നടത്തുന്ന നിരവധി വീഡിയോകളാണ് ഇപ്പോൾ വൈറലായിട്ടുണ്ട്. കാവി ഷോൾ ധരിച്ചതിന്റെ പേരിൽ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കാത്ത സഹപാഠികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് അവർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയത്.
Post Your Comments