Latest NewsIndiaNews

പാര്‍ട്ടി അണികള്‍ നിരീശ്വരവാദികള്‍ ആയിരിക്കണമെന്ന് സി.പി.എം ഒരിക്കലും നിഷ്‌കര്‍ഷിക്കുന്നില്ല :സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: പാര്‍ട്ടി അണികള്‍ നിരീശ്വരവാദികള്‍ ആയിരിക്കണമെന്ന് സിപി.എം ഒരിക്കലും നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രാഷ്ട്രീയ പ്രമേയം പരസ്യപ്പെടുത്താന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

‘തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്ന ഒരു വിഭാഗത്തിന്റെ മാത്രം വാദത്തെ അംഗീകരിക്കുന്നില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം പാര്‍ട്ടിയും അംഗീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മതവിശ്വാസികള്‍ ആയിരിക്കരുത് എന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല’, യെച്ചൂരി വിശദീകരിച്ചു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തുമെന്നും ഈ റിപ്പോര്‍ട്ട് എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സില്‍വര്‍ ലൈന്‍ പദ്ധതി താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button