Latest NewsNewsLife StyleFood & CookeryHealth & Fitness

ഗർഭകാലത്ത് സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഗർഭിണിയാണെന്ന് അറിയുന്ന ആ സമയം മുതൽ സ്ത്രീ ഒരാളല്ല, രണ്ടാളാണ്. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിചരണവും ശ്രദ്ധയും നൽകേണ്ട സമയമാണ് ഗർഭകാലം. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഭക്ഷണം മുതൽ ഉറക്കം വരെ എല്ലാ കാര്യങ്ങളിലും ഏറ്റവും ശ്രദ്ധ ചെലുത്തണം. ​ഗർഭകാലത്ത് എന്തൊക്കെ കാര്യങ്ങളിൽ ശ്രദ്ധ നൽകണമെന്ന് നോക്കാം.

ഗർഭിണി ആയിരിക്കുമ്പോൾ അമ്മ ചെയ്യുന്ന ഓരോ കാര്യങ്ങളും കുട്ടികളുടെ വളർച്ചയിലും പ്രധാന ഘടകമാകാറുണ്ട്. അതുകൊണ്ടുതന്നെ ഗർഭിണികൾ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ശ്രദ്ധിക്കണം.

Read Also  :  ഒരു വീട്ടിൽ എട്ട് ഭാര്യമാർക്കൊപ്പം താമസം: വേറിട്ട ജീവിതകഥ പറഞ്ഞ് ടാറ്റൂ ആർട്ടിസ്റ്റ്

ഗർഭകാലത്ത്‌ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ ഏറെയാണ് അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ വേണം സ്ത്രീകൾ ഓരോ കാര്യങ്ങളും ചെയ്യാൻ.

ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. ഈ സമയങ്ങളിൽ ഏറ്റവും ആരോഗ്യഗുണമുള്ള, പോഷകാഹാരം കഴിക്കാൻ ശ്രമിക്കുക.

സ്ഥിരമായി ചായയും കാപ്പിയും കുടിക്കുന്നവരാണെങ്കിൽ അതിന് പകരം ജ്യൂസുകൾ കുടിക്കണം. ആപ്പിൾ, മുന്തിരി, ബീറ്റ്‌റൂട്ട്, പേരയ്ക്ക മുതലായ ജ്യൂസുകളാണ് ഏറ്റവും നല്ലത്. അതുപോലെ വെള്ളം കുടി നിർബന്ധമാക്കണം.

Read Also  :  സ്വർണക്കടത്ത് കേസിൽ കേന്ദ്രം സംസ്ഥാനത്തെ വേട്ടയാടിയിട്ടില്ലെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലിൽ വ്യക്തം: വി. മുരളീധരൻ

ഉറക്കം എല്ലാവർക്കും അത്യാവശ്യമാണ്. എന്നാൽ ഗർഭിണിയായിരിക്കുമ്പോൾ നന്നായി ഉറങ്ങണം. ഉറങ്ങാൻ കിടക്കുമ്പോൾ ഇടത് വശത്തോട്ട് ചരി‍ഞ്ഞ് കിടക്കാൻ പ്രത്യേകം ശ്ര​ദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button