KeralaLatest NewsNews

2013ലെ സ്വര്‍ണക്കടത്ത് കേസ് : അന്വേഷണം സിനിമാ മേഖലയെ കേന്ദ്രീകരിച്ച്

കൊച്ചി : നെടുമ്പാശേരിയില്‍ 2013-ല്‍ സ്വര്‍ണക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ ചലച്ചിത്ര നടിയെ ചോദ്യം ചെയ്തതിലൂടെ സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുന്നു. തമിഴ്, കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെയെയാണ്എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

എന്നാല്‍ ബോളിവുഡിലെ ചില പ്രമുഖര്‍ ഉള്‍പ്പെടെ കണ്ണിയായ കേസാണിതെന്നാണ് ഇഡി പറയുന്നത്. ഇതില്‍ ഒരു ചെറിയ റോള്‍ മാത്രമാണ് അക്ഷരറെഡ്ഡിക്കുള്ളത്. ഇഡി അഞ്ചു മണിക്കൂറാണ് നടിയെ ചോദ്യം ചെയ്തത്. സ്വര്‍ണക്കടത്തു സംഘം കള്ളപ്പണം സിനിമാ മേഖലയില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ മലയാളത്തിലെ പുതുമുഖ നടിയെയും മോഡലുകളെയും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് സ്വര്‍ണകടത്തിനായി ഉപയോഗിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button