ന്യൂയോർക്ക്: കാനഡയിലെ ഫ്രീഡം കോൺവോയിയെ അനുകൂലിച്ചു കൊണ്ടുള്ള പേജുകൾ നീക്കം ചെയ്ത് ഫേസ്ബുക്ക്. ‘കോൺവോയ് ടു ഡിസി 2022’ എന്ന ഫേസ്ബുക്ക് പേജാണ് നീക്കം ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഈ പേജ് നീക്കം ചെയ്ത്.
ഇതിനെതിരെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഈ നടപടി വേദനാജനകമാണെന്ന് അഭിപ്രായപ്പെട്ടു കൊണ്ട് നിരവധി നേതാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്. അതിർത്തി കടക്കുന്ന ട്രക്ക് ഡ്രൈവർമാരെല്ലാം രണ്ടു ഡോസ് വാക്സിൻ എടുക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് കാനഡയിൽ ഉയർന്നത്.
ട്രൂഡോയുടെ ആവശ്യത്തിൽ പ്രതിഷേധിച്ചു കൊണ്ട് നിന്നുള്ള 50,000 ട്രക്ക് ഡ്രൈവർമാരാണ് ‘ഫ്രീഡം കോൺവോയ്’ എന്ന പേരിൽ ഒട്ടാവയിൽ പ്രതിഷേധം നടത്തിയത്. ഒപ്പം, അവിടെയുള്ള ജനങ്ങളും പ്രതിഷേധത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തിട്ടുണ്ട്. സമരക്കാരെ ഭയന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഒളിവിൽ പോയിരുന്നു.
Post Your Comments